’96’ ലെ റാമും ജാനുവും ജീവിതത്തിൽ ഒന്നിച്ചോ? വൈറലായി ചിത്രങ്ങൾ

തൃഷയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ’96’.

ചിത്രത്തില്‍ തൃഷയുടെയും വിജയ് സേതുപതിയുടെയും ചെറുപ്പകാലം അഭിനയിച്ചത് ഗൗരിയും ആദിത്യ ഭാസ്കറുമായിരുന്നു.

ഇരുവരും വിവാഹം കഴിഞ്ഞെന്ന തരത്തിലെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രചരിക്കുന്നത്.

ചിത്രങ്ങള്‍ വൈറലായതോടെ ഇതിന് പിന്നിലെ സസ്പെൻസും പൊളിഞ്ഞു.

ഹോട്ട്സ്പോട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണിവ.

  കേക്ക് മുറിച്ചതിന് 10,000 രൂപ സർവീസ് ചാർജ്! റെസ്റ്റോറന്റ് ബിൽ കണ്ട് ഞെട്ടി ഉപഭോക്താവ്; സംഭവം വൈറലായതോടെ മാപ്പ് പറഞ്ഞ് അധികൃതർ

ഗൗരിയും ആദിത്യ ഭാസ്കറും ഒന്നിച്ചെത്തുന്ന തമിഴ് ചിത്രമാണ് ഹോട്ട് സ്പോട്ട്.

വിഘ്നേഷ് കാര്‍ത്തിക്കാണ് ചിത്രത്തിന്റെ സംവിധാനം.

കലൈയരശൻ, സാൻഡി മാസ്റ്റർ, ജനനി, ആദിത്യ അമ്മു അഭിരാമി തുടങ്ങിയ യുവതാര നിരയാണ് റൊമാന്‍റിക് കോമഡിയായ ചിത്രത്തില്‍ അഭിനയിക്കുന്നത്.

റാമുവും ജാനുവും പാരലല്‍ യൂണിവേഴ്സില്‍ എന്ന അടിക്കുറിപ്പോടെ ഗൗരിയാണ് ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കിട്ടത്.

ഗൗരി ഇപ്പോള്‍ മലയാളസിനിമകളിലും അഭിനയിക്കുന്നുണ്ട്.

മലയാളത്തില്‍ മാർഗംകളി, അനുഗ്രഹീതൻ ആന്റണി, അനുരാഗം, ലിറ്റില്‍ മിസ് റാവുത്തർ, ഒരു സർക്കാർ ഉത്പന്നം എന്നീ ചിത്രങ്ങളില്‍ ഗൗരി അഭിനയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ആശുപത്രിയിൽ തീപിടുത്തം; 21 രോഗികളെ രക്ഷപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
[masterslider id="10"]

Related posts