റിപ്പബ്ലിക് ദിനാഘോഷത്തിനായി ഒരുങ്ങി നഗരം; എങ്ങും വിപുലമായ ഒരുക്കങ്ങൾ; 8,000 പേർ പരേഡിന് സാക്ഷ്യം വഹിക്കും

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന് നഗരത്തിൽ വിപുലമായ ഒരുക്കങ്ങൾ.

മനേക് ഷാ ഗ്രൗണ്ടിൽ നടക്കുന്ന പരേഡുകാണാൻ 8000 പേരെത്തുമെന്നാണ് കണക്ക്.

ഇതനുസരിച്ചുള്ള സൗകര്യങ്ങളാണ് പരേഡ് ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്നത്.

ഇതിനുപുറമേ പരേഡ്‌ കാണാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സംവിധാനങ്ങളും സജ്ജീകരിച്ചു.

സുരക്ഷയൊരുക്കാനായി ആയിരം പോലീസുകാരെയാണ് പരേഡ് ഗ്രൗണ്ടിലും പരിസരപ്രദേശങ്ങളിലുമായി നിയോഗിക്കുക.

ഒമ്പതു ഡെപ്യൂട്ടി കമ്മിഷണർമാർ, 16 അസിസ്റ്റന്റ് കമ്മിഷണർമാർ, 46 ഇൻസ്പെക്ടർമാർ, നൂറ് എസ്.ഐ.മാർ, 75 എ.എസ്.ഐ.മാർ എന്നിവർക്കാണ് സുരക്ഷാചുമതല നൽകിയിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു.

  വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു

വിവിധയിടങ്ങളിലായി 100 സി.സി. ടി.വി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽനിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിൽനിന്ന് തത്സമയം നിരീക്ഷിക്കും.

നഗരത്തിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്ന മറ്റിടങ്ങളിലും പോലീസിന്റെ പ്രത്യേക നിരീക്ഷണമുണ്ടാകും.

റിപ്പബ്ലിക്ദിന പരേഡിനോടനുബന്ധിച്ച് സ്കൂൾവിദ്യാർഥികളുടെ കലാപരിപാടികളും മനേക് ഷാ ഗ്രൗണ്ടിൽ അരങ്ങേറും.

നഗരത്തിലെ വിവിധ സ്കൂളിൽനിന്നുള്ള വിദ്യാർഥികളാണ് കലാപരിപാടികൾ അവതരിപ്പിക്കുക.

  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.

പരേഡ് നടത്തുന്ന 38 പ്ലാറ്റൂണുകളിൽ 10 എണ്ണം സ്കൂൾവിദ്യാർഥികളുടെ സംഘമായിരിക്കും. സൈനികരുടെ മോട്ടോർസൈക്കിളിലുള്ള സാഹസികപ്രകടനങ്ങളും നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും
[masterslider id="10"]

Related posts

Click Here to Follow Us