108 കിലോ കഞ്ചാവുമായി ഒൻപതു മലയാളികൾ പിടിയില്‍.

ബെംഗളൂരു : ഒഡീഷയിൽ നിന്നു ബെംഗളൂരുവിലേക്കു കടത്തിയ 108 കിലോ കഞ്ചാവുമായി ഒൻപതു മലയാളികൾ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ നൈനേഷ്(നന്ദകുമാർ–36), ഷിനാസ്, നബീൽ, മുഷ്താഖ്, കൊച്ചി സ്വദേശികളായ അനസ്, പ്രജീൽദാസ്, ഷാഫി, മലപ്പുറം സ്വദേശി അക്ഷയ്കുമാർ, തിരുവനന്തപുരം സ്വദേശി സാജൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്ദിരാനഗറിലെ വീടിനു മുന്നിൽ നിന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്നു കഞ്ചാവുമായെത്തിയ ഇവരുടെ രണ്ടു കാറുകൾ പുലർച്ചെ ക്രൈംബ്രാഞ്ച് വളയുകയായിരുന്നു.

ഇന്ദിരാനഗറിൽ നൈനേഷിന്റെ വീട്ടിൽ നിന്ന് ഒരു കിലോ കഞ്ചാവും എട്ടു മൊബൈൽഫോണും പിടിച്ചെടുത്തു. കേരളം, തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിൽ കഞ്ചാവ് വിൽപന പതിവാക്കിയ സംഘത്തിലെ തലവൻ നൈനേഷ് ആണെന്നും ഇയാൾക്കെതിരെ കേരളത്തിലും കർണാടകയിലും ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽകുമാർ പറഞ്ഞു. വിശാഖപട്ടണം, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

തുടർന്ന് കേരളം, തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിലെ ഇടനിലക്കാർ വഴി വിൽപന നടത്തും. ബെംഗളൂരുവിൽ ഈജിപുര, മാറത്തഹള്ളി, ബാനസവാടി, ഹെന്നൂർ, കെആർ പുരം, രാമമൂർത്തിനഗർ ഭാഗങ്ങളിൽ കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് 8–10 ഗ്രാം പാക്കറ്റുകളിലാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ഈ മാസം നാലിന് ഒഡീഷയിൽ നിന്നു കഞ്ചാവ് കൊണ്ടുവരുമെന്ന് ക്രൈംബ്രാഞ്ചിനു രഹസ്യവിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനാണ് ഇവരുടെ കാർ ക്രൈംബ്രാഞ്ച് വളഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും
[masterslider id="10"]

Related posts