ടെക്കിയുടെ മൃതദേഹം 4000 അടി താഴ്ചയിൽ നിന്നും പോലീസ് മുകളിലേക്ക് എത്തിച്ചു

ബെംഗളൂരു: ജില്ലയിലെ മുഡിഗെരെ താലൂക്കിലെ റാണിഴരി വെള്ളച്ചാട്ടത്തിന് സമീപം 4,000 അടി ഉയരമുള്ള പാറക്കെട്ടിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത ബംഗളൂരു സ്വദേശിയായ ടെക്കി ഭരതിന്റെ മൃതദേഹം പാറക്കെട്ടിൽ നിന്ന് കണ്ടെത്തി.

വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയെങ്കിലും 4000 അടി താഴ്ചയിൽ ഉണ്ടായിരുന്ന മൃതദേഹം പുറത്തെടുക്കാൻ ബുദ്ധിമുട്ടായതോടെ നാട്ടുകാരും പോലീസും ഫോറസ്റ്റ് ജീവനക്കാരും ചേർന്ന് പ്രവർത്തനം നിർത്തി.

ഇന്ന് 25 പേരടങ്ങുന്ന സംഘമാണ് റാണിഴരി വെള്ളച്ചാട്ടത്തിന്റെ ഭാഗത്തുനിന്നും ആഴത്തിൽ ഇറങ്ങി മൃതദേഹം മുകളിലേക്ക് കൊണ്ടുവന്നത്.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

4000 അടി താഴ്ചയിൽ നിന്ന് മൃതദേഹം കൊണ്ടുവരുന്നത് അത്ര എളുപ്പമല്ലങ്കിലും, 25 പേരടങ്ങുന്ന സംഘം 5 കിലോമീറ്ററോളം മൃതദേഹം ചുമന്ന് വളരെ ചെങ്കുത്തായ പ്രദേശത്തെ മരത്തിൽ കയർ കെട്ടി മൃതദേഹം ചുമന്ന് മലകയറുകയായിരുന്നു.

നാലായിരം അടി താഴ്ചയിൽ നിന്ന് വീണ ഭരതിന്റെ മൃതദേഹം പൂർണമായി ഛിന്നഭിന്നമായി. കൂടാതെ ദത്തകാനയിലെ തണുത്ത കാലാവസ്ഥയിൽ മൃതദേഹം അഴുകിയതായാണ് വിവരം.

ഡിസംബർ ആറിന് ചിക്കമംഗളൂരു ജില്ലയിലെ റാണി സാരി വെള്ളച്ചാട്ടത്തിലേക്ക് വിനോദയാത്രയ്ക്ക് പോയ യുവാവിനെ മൂന്ന് ദിവസമായിട്ടും ബന്ധപ്പെടാനാകാത്തതിനെ തുടർന്ന് വീട്ടുകാർ കേസ് കൊടുത്തതോടുകൂടിയാണ്തിരച്ചിൽ തുടങ്ങിയത്.

  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!

മലമുകളിൽ മൊബൈലും ബൈക്കും ഐഡി കാർഡും വസ്ത്രങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു . ഇതോടെയാണ് ഇ പ്രദേശത്തു അന്വേഷണം രൂക്ഷമാക്കിയത്.

ബെംഗളൂരുവിലെ ഒരു എംഎൻസി കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തതായാണ് സംശയം. പോലീസ് അന്വേഷണത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മലയാളി അറസ്റ്റിൽ
[masterslider id="10"]

Related posts