മഴയിൽ ഒലിച്ചു പോയത് 20 ക്വിന്റൽ മത്സ്യം: ദേശീയപാതയിൽ മീൻ പിടിച്ച് നാട്ടുകാർ

തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഫിഷറീസ് വകുപ്പിന്റെ കുളങ്ങളിൽ വെള്ളം കയറി 20 ക്വിന്റലോളം മത്സ്യം ഒലിച്ചുപോയി.

ഇതേത്തുടർന്ന് ബൗധ് മേഖലയിൽ വെള്ളം കയറിയ ദേശീയപാത 57ൽ മീൻപിടിക്കുന്നതിൽ മുഴുകി നാട്ടുകാർ . ഇതുമൂലം ഏറെനേരം ഗതാഗത തടസ്സമാകുകയും വാഹനയാത്രക്കാർ വഴിയിൽ കുടുങ്ങുകയും ചെയ്തു.

കനത്ത മഴയിൽ രണ്ട് ടണ്ണോളം മത്സ്യമാണ് ഒലിച്ചുപോയത്. ഇതോടെ ഒമ്പതുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഇക്കാര്യം അറിയിച്ച ജില്ലാ ഫിഷറീസ് ഓഫീസർ ലിപ്‌സ പട്‌നായിക് പറഞ്ഞു.

  റോഡരികിൽ പാർക്ക് ചെയ്താൽ ഇനി ഡമ്പ് യാർഡിലേക്ക്'; ബെംഗളൂരുവിൽ വീണ്ടും 'ടോവിംഗ്'; കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബൗദ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 390 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. മഹാനദി അപകടനില മറികടന്ന് ഒഴുകുകയാണ്.

പലയിടത്തും വൈദുതി കണക്ഷൻ പൂർണമായും വിച്ഛേദിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.

പ്രളയക്കെടുതി നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമായിട്ടുണ്ട്. കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡ് ഗതാഗതം താറുമാറായി. ബ്ലോക്ക് ഓഫീസിന് മുന്നിലെ ഗ്രാമത്തിൽ മൺവീട് തകർന്ന് 4 പേർ മരിച്ചതായി റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മകളെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി പിതാവ്; മാസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽപ്രതികാരം തീർത്ത് സ്റ്റേഷനിലെത്തി കീഴടങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us