ഭാര്യയെയും മക്കളെയും കൊന്ന് സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു

ബെംഗളൂരു: നഗരത്തിൽ സോഫ്‌റ്റ്‌വെയർ ജീവനക്കാരനായ യുവാവ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.

31 കാരനായ വീരാർജുന വിജയ് ആണ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

ബെംഗളൂരുവിലെ കടുഗോഡി പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.

വീരാർജുന വിജയും ഭാര്യ ഹേമാവതിയും ആന്ധ്രാപ്രദേശ് സ്വദേശികളായിരുന്നു. ആറ് വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ ദമ്പതികൾക്ക്  മോക്ഷ , സൃഷ്ടി എന്ന് പേരുള്ള രണ്ട് പെൺമക്കളുണ്ട് .

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

വീരാർജുന വിജയ് (31) തന്റെ ഭാര്യ ഹേമാവതി (29), പെൺമക്കൾ – മോക്ഷ മേഘനയന (2), എട്ട് മാസം പ്രായമുള്ള ശ്രുസ്തി സുനയന എന്നിവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായാണ് പോലീസ് സംശയിക്കുന്നത്.

 

വിജയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് അയൽവാസികൾ അറിയിച്ചതിനെ തുടർന്നാണ് ഇവർ മരിച്ച വിവരം പോലീസ് അറിയുന്നത്. ജൂലൈ 31നാണ് സംഭവം നടന്നതെന്നാണ് പ്രാഥമികാന്വേഷണത്തിൽ പറയുന്നത്.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

ആത്മഹത്യയ്‌ക്കും കൊലപാതകമെന്ന് സംശയിക്കുന്നതിനുമുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
[masterslider id="10"]

Related posts