മണിപ്പൂരിൽ നിന്നുള്ള 29 പെൺകുട്ടികളുടെ വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി സമീർ അഹമ്മദ് ഖാൻ

ബെംഗളൂരു: നഗരത്തിലേക്ക് കുടിയേറിയ മണിപ്പൂരിൽ നിന്നുള്ള 29 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും ധനസഹായം നൽകുമെന്ന് കർണാടക ഭവന, ന്യൂനപക്ഷ ക്ഷേമ മന്ത്രി ബി.സെഡ് സമീർ അഹമ്മദ് ഖാൻ പ്രഖ്യാപിച്ചു.

താൻ പ്രതിനിധീകരിക്കുന്ന മണ്ഡലമായ ചാമരാജ്പേട്ടിലെ സെന്റ് തെരേസ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഭയം പ്രാപിച്ച മണിപ്പൂരിലെ പെൺകുട്ടികൾക്കൊപ്പമാണ് സമീർ തന്റെ 57-ാം ജന്മദിനം ചെലവഴിച്ചത്. തദവസരത്തിൽ അദ്ദേഹം രണ്ട് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

സമീർ മണിപ്പൂർ വിദ്യാർഥികളുമായി സംവദിച്ചു. അതിർത്തി സംസ്ഥാനത്തുണ്ടായ അക്രമത്തെ തുടർന്നാണ് തങ്ങൾ ബംഗളൂരുവിൽ എത്തിയതെന്നാണ് നാടുവിട്ട വിദ്യാർഥികളുടെ വിശദീകരണം.

വിദ്യാർത്ഥികൾ ഇവിടെ വളരെ സുരക്ഷിതരാണെന്നും അവർ ആഗ്രഹിക്കുന്നതെന്തും ക്രമീകരണങ്ങൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മണിപ്പൂർ വിദ്യാർഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു.

മണിപ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് 200 വിദ്യാർത്ഥികൾ എത്തിയിട്ടുണ്ടെന്ന് മന്ത്രി സമീർ പറയുന്നു. ഇവരിൽ 29 വിദ്യാർത്ഥികൾ ചാമരാജ്പേട്ട ആസ്ഥാനമായുള്ള സ്ഥാപനത്തിലും ബാക്കിയുള്ളവർ മറ്റ് സ്ഥാപനങ്ങളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
[masterslider id="10"]

Related posts