നാട്ടിലേക്കുള്ള ഓണം യാത്ര : 30% വരെ അധിക ഫ്ലെക്സി നിരക്ക് ഈടാക്കി കേരള ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ: ടിക്കറ്റ് നിരക്കുകൾ അറിയാം

ബെംഗളൂരു: ഓണം ബുക്കിങ് ആരംഭിച്ചതോടെ കേരള ആർ. ടി. സി സ്വിഫ്റ്റ് ബസുകളിൽ ഈടാക്കുന്നത് 30% വരെ അധിക ഫ്ലെക്സി നിരക്ക്.

ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 5 വരെയുള്ള ദിവസങ്ങളിൽ സർവീസുകൾക്കാണ് ഫ്ലെക്സി നിരക്ക് ഈടാക്കുന്നത്. നാട്ടിലേക്ക് കൂടുതൽ തിരക്ക് തിരക്ക് പ്രതീക്ഷിക്കുന്ന 25 വരെയുള്ള ബുക്കിങ് ആണ് ആരംഭിച്ചത്.

പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതോടെ സ്പെഷ്യൽ സർവീസ് ബുക്കിങ് ആരംഭിക്കും. സ്പെഷ്യൽ സർവീസുകളിൽ ഏൻഡ് ടു ഏൻഡ്ടിക്കറ്റ് നിരക്കുകളാണ് ഈടാക്കുന്നത്.

കേരളവും കർണാടകയും തമ്മിലുള്ള സംസ്ഥാനന്തര ഗതാഗത കരാർ പ്രകാരം വാരാന്ത്യാങ്ങളിലും ഉത്സവസീസണുകളിലും 15 മുതൽ 30% വരെ അധിക നിരക്ക് ഈടാക്കാൻ അനുമതിയുണ്ട്. ഫ്ലെക്സി നിരക്ക് ആണെങ്കിലും സ്വകാര്യ ബസുകൾ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് കേരള  ആർടിസി ഈടാക്കുന്നത്.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

ടിക്കറ്റ് നിരക്കുകൾ:കേരള ആർ.ടി.സി സ്വിഫ്റ്റിലെ ബംഗളുരുവിൽ നിന്നുള്ള ഫ്ലെക്സി ടിക്കറ്റ് നിരക്ക്

(ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 5 വരെ)

ഗജരാജ എസി സ്ലീപ്പർ

തിരുവനന്തപുരം (ആലപ്പുഴ വഴി) 2591 രൂപ, തിരുവനന്തപുരം (നാഗർകോവിൽ വഴി) 2081 രൂപ, എറണാകുളം 1871 രൂപ

ഗരുഡ എസി സ്ലീപ്പർ

എറണാകുളം (സേലം വഴി) 1411 രൂപ, കോട്ടയം – 1521 രൂപ, പത്തനംതിട്ട 1631 രൂപ, തൃശൂർ 1251 രൂപ, കോഴിക്കോട് 911 രൂപ

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

നോൺ എസി ഡീലക്സ്

കോഴിക്കോട് (ബത്തേരി വഴി) 711 രൂപ, കോഴിക്കോട് (മാനന്തവാടി വഴി) 801 രൂപ, കണ്ണൂർ 721 രൂപ, പയ്യന്നൂർ 711 രൂപ, തൃശൂർ (സേലം വഴി) 911 രൂപ, പാലാ 831 രൂപ, തിരുവല്ല 1191 രൂപ, മൂന്നാർ 1191 രൂപ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts