യുവാവിനെ കൊലപ്പെടുത്തി ചുരത്തിൽ തള്ളിയ കേസിൽ 4 പ്രതികൾ കൂടെ അറസ്റ്റിൽ 

ബെംഗളൂരു: മയക്കുമരുന്ന് മാഫിയക്കിടയിലെ പോരിൽ യുവാവിനെ കൊലപ്പെടുത്തി ചുരത്തിൽ തള്ളിയ കേസിൽ നാല് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

മംഗളൂറു ബണ്ട്വാൾ സ്വദേശികളായ ദാവൂദ് ആമിർ(25), കെ. അഫ്രിദി(23), കെ.എ. അബ്ദുർ റഷീദ് (23), സി. മുഹമ്മദ് ഇർഷാദ് (24) എന്നിവരാണ് അറസ്റ്റിലായത്.

ബണ്ട്വാൾ സ്വദേശികളായ വി. റിസ്‌വാൻ (36), എം. സൈനുല്ല(28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

ബണ്ട്വാൾ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കുക്കാജെയിലെ എം. സവാദിനെ(35) കൊന്ന് മൃതദേഹം ചർമാടി ചുരത്തിൽ തള്ളിയ കേസിലാണ് ഇവർ പിടിയിലായത്.

കഴിഞ്ഞ മാസം എട്ടിനാണ് ചുരത്തിൽ ദേവരമനെയിൽ അജ്ഞാത ജഡം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്.

കഞ്ചാവും മറ്റു മയക്കുമരുന്നുകളും വിപണനം ചെയ്യുന്ന സംഘത്തിൽ കണ്ണിയായിരുന്ന സവാദ് ഏറെക്കാലം വീട്ടിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു.

തിരിച്ചു വന്ന യുവാവിനെ 10 ദിവസമായി കാണാതായിരുന്നു. തുടർന്ന് മൃതദേഹം ലഭിച്ചപ്പോൾ ബന്ധുക്കളെത്തി സവാദിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മംഗളൂരു ബങ്കരയിൽ നിന്ന് കൊലപ്പെടുത്തി ജഡം ചുരത്തിൽ എറിയുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts