സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ അദ്ധ്യാപകരുടെ പീഡനത്തിനിരയായത് കൊണ്ടെന്ന് പരാതി

ബംഗളൂരു: ഹോസ്‌കോട്ട് ടൗണിൽ ജൂൺ 20 ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് അദ്ധ്യാപകരുടെ മാനസിക പീഡനമെന്ന് പരാതിയുമായി വിദ്യാർത്ഥിനിയുടെ കുടുംബം.

പെൺകുട്ടിയെ മാനസികമായി ഉപദ്രവിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് അവൾ പഠിച്ച സ്വകാര്യ സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ പോലീസിൽ പരാതി നൽകി.

ജൂൺ 27ന് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് രക്ഷിതാക്കൾ അറിഞ്ഞതിനെ തുടർന്നാണ് അധ്യാപകർക്കെതിരെ പരാതി നൽകിയത്.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

പതിനാറുകാരിയായ വിദ്യാർത്ഥിയെ രണ്ട് അധ്യാപകർ മറ്റുള്ളവരുടെ മുന്നിൽ വെച്ച് പലതവണ ശാസിക്കുകയും കഠിനമായി ശിക്ഷക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. അതേ സ്‌കൂളിലെ വിദ്യാർത്ഥിയായ അധ്യാപികമാരിൽ ഒരാളുടെ മകനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിച്ചതിനെ തുടർന്നാണ് ശിക്ഷകൾ ആരംഭിച്ചതെന്ന് പരാതിയിൽ പറയുന്നു.

ആത്മഹത്യ ചെയ്ത പതിനാറുകാരിയെ അധ്യാപകർ സ്‌കൂളിലെ ആളൊഴിഞ്ഞ മുറിയിൽ അടച്ചിട്ടെന്നും പിന്നീട് പുറത്തിറങ്ങിയപ്പോൾ കരയുകയായിരുന്നുവെന്നും രക്ഷിതാക്കൾ പോലീസിനോട് പറഞ്ഞു. അവളുടെ അടുത്ത സുഹൃത്തുക്കളിൽ നിന്ന് സംഭവത്തെക്കുറിച്ച് വിവരങ്ങൾലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts