അന്ന ഭാഗ്യ പ്രതിസന്ധി : അരിക്ക് പകരം പണം നൽകാൻ ഒരുങ്ങി സർക്കാർ

ബെംഗളൂരു: അരി സംഭരണവും വിതരണവും ഉറപ്പാക്കുന്നത് വരെ കർണാടക സർക്കാർ ഗുണഭോക്താക്കൾക്ക് അരിക്ക് പകരം പണം നൽകും. അരി വിതരണം ഉറപ്പാക്കുന്നതുവരെ ഓരോ കിലോഗ്രാം അരിക്കും പകരം 34 രൂപ നൽകുമെന്ന് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി കെ.എച്ച്.മുനിയപ്പ പറഞ്ഞു.

ജൂൺ 2കർണാടക കാബിനറ്റ് യോഗത്തിലാണ് തീരുമാനം, പദ്ധതി ജൂലൈ 1 മുതൽ നടപ്പാക്കാൻ ഒരുങ്ങുകയാണ്. അന്ന ഭാഗ്യ പദ്ധതി പ്രകാരം ഒരാൾക്ക് 10 കിലോ അരി പൊതുവിതരണ സമ്പ്രദായം വഴി നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലേക്ക്, 5 കിലോ അരിയാണ് മുൻപ് ഒരാൾക്ക് വിതരണം ചെയ്തിരുന്നത്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുഖേനയുള്ള കേന്ദ്ര സർക്കാരിന്റെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ, സ്ഥിരമായ അരി വിതരണം ഉറപ്പാക്കുന്നത് വരെ പണം വാഗ്ദാനം ചെയ്യാൻ തീരുമാനിച്ചതായി കാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ പാട്ടീൽ പറഞ്ഞു.

റേഷൻ കാർഡിൽ പറഞ്ഞിരിക്കുന്ന പ്രകാരം ഒരാൾക്ക് 170 രൂപ (34×5) കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഗുണഭോക്താക്കൾക്ക് 5 കിലോ അരി പഴയതുപോലെ ലഭിക്കും.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

അരി സംഭരിക്കുന്നതിന് വിവിധ ഏജൻസികളെ സമീപിച്ചെങ്കിലും കഴിഞ്ഞില്ല. അതിനാൽ, വാഗ്ദാനം പാലിക്കാൻ, ഈ ബദൽ പരിഹാരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി നടപടിക്ക് പിന്നിലെ യുക്തി വിശദീകരിച്ച് മന്ത്രി മുനിയപ്പ പറഞ്ഞു,

സാധ്യമായ നഷ്ടങ്ങളും നേട്ടങ്ങളും ഉൾപ്പെടെ ഈ തീരുമാനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ സർക്കാർ ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
[masterslider id="10"]

Related posts