രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വിഷം കുത്തിവെച്ച്‌ കൊന്നു

ജാര്‍ഖണ്ഡിലെ പലാമുവില്‍ പിതാവ് നവജാതശിശുവിനെ വിഷം കുത്തിവെച്ച്‌ കൊലപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ മേദിനിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ ഭര്‍ത്താവിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

‘ഗംഗി നിവാസിയായ സീത ചൗധരി ഏപ്രില്‍ മൂന്നിന് സാഹിത്യ സമാജ് ചൗക്കിനടുത്തുള്ള സോന നഴ്സിംഗ് ഹോമില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവശേഷം പെണ്‍കുട്ടിക്ക് ആവശ്യമായ കുത്തിവയ്പ്പുകളും മരുന്നും നല്‍കുന്നതിനായി മരുന്നിന്റെ കുറിപ്പടി നഴ്സിങ് ഹോമില്‍ നിന്ന് അച്ഛന്‍ അരുണ്‍ ചൗധരിക്ക് നല്‍കി. നഴ്സിങ് ഹോമിലെ ഡിസ്പെന്‍സറിയില്‍ നിന്ന് മരുന്നും കുത്തിവയ്പ്പും അരുണ്‍ വാങ്ങിയിരുന്നില്ല. മറിച്ച്‌, പുറത്ത് നിന്ന് കൊണ്ടുവന്നു.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

അരുണ്‍ ആരോഗ്യവിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. അതിനാല്‍ മരുന്ന് യുവതിക്ക് നല്‍കിയ ശേഷം അദ്ദേഹം തന്നെ കുഞ്ഞിന് കുത്തിവെപ്പ് നല്‍കി. ആശുപത്രി ജീവനക്കാര്‍ അരുണിനെ വിലക്കിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ശേഷം കുട്ടിയുടെ നില വഷളാകാന്‍ തുടങ്ങി. ഇതോടെ നഴ്സിംഗ് ഹോമില്‍ നിന്ന് സദര്‍ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. എന്നാല്‍ വഴിമധ്യേ കുട്ടി മരിച്ചു’.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

താന്‍ അമ്മയാകണമെന്ന് ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി ആരോപിക്കുന്നു. ‘ഇതിന് മുമ്ബ് രണ്ട് തവണ നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്തി. ദിവസങ്ങള്‍ക്ക് മുമ്ബ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഭര്‍ത്താവിനെ കൂടാതെ അമ്മായിയപ്പന്‍ അമ്മായിയമ്മ , ഭാര്യാസഹോദരന്‍ എന്നിവര്‍ക്കും പങ്കുണ്ടെന്നും യുവതി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts