ഭാര്യയെ സന്തോഷിപ്പിക്കാൻ കവർച്ച; പ്രതി പിടിയിൽ

THEIF THEFT ROBBERY POLICE CHAIN SNATCHING

ബെംഗളൂരു: ഭാര്യയെ സന്തോഷിപ്പിക്കാൻ വിമാനമാർഗം നഗരത്തിലെത്തി മാല കവർച്ച നടത്തിയ 26കാരനെ സികെ അച്ചുകാട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് സ്വദേശി ഉമേഷ് ഖാതിക് എന്നയാളാണ് അറസ്റ്റിലായത്.

കഴിഞ്ഞ വർഷം ഡിസംബർ 26 ന് 100 അടി റിംഗ് റോഡിൽ വെച്ച് ബൈക്കിലെത്തിയ അജ്ഞാതനായ അക്രമി ഒരു സ്ത്രീയുടെ രണ്ട് സ്വർണ്ണ ചെയിൻ തട്ടിയെടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉമേഷ് ഖാതിക് ആയിരുന്നു അന്ന് ആ മോഷണം നടത്തിയത്. അഹമ്മദാബാദിൽ നിന്ന് അതിക്രമം നടത്താൻ ഇവിടെ എത്തിയ ഉമേഷ് ഖാതിക് എന്ന പ്രതിയായാണ് ഇപ്പോൾ അറസ്റ്റ് ചെയ്‌തതെന്നും പോലീസ് കൂട്ടിച്ചേർത്തു.

അഹമ്മദാബാദിലെ സിസിബി പോലീസ് പ്രതിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും മൂന്ന് കേസുകളിലായി മോഷ്ടിച്ച തൊണ്ടിമുതൽ പ്രതിയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തട്ടുണ്ട്. സബർമതി സെൻട്രൽ ജയിലിൽ പാർപ്പിച്ച ഇയാളെ ബോഡി വാറണ്ടിലാണ് കസ്റ്റഡിയിലെടുത്തത്.

ഇയാളെ ചോദ്യം ചെയ്തതിലൂടെ സികെ അച്ചുകാട്ട്, മൈക്കോ ലേഔട്ട്, മല്ലേശ്വരം എന്നീ പോലീസ് സ്‌റ്റേഷനുകളിൽ ഓരോന്നിലും റിപ്പോർട്ട് ചെയ്‌ത മൂന്ന് കേസുകൾ തെളിയിക്കാൻ സാദിച്ചതായും പോലീസ് പറഞ്ഞു, 4 ലക്ഷം രൂപയുടെ തൊണ്ടിമുതലാണ് പോലീസ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.

കുറ്റകൃത്യം ചെയ്യാൻ ബെംഗളൂരു നഗരത്തിലേക്ക് വിമാനം കയറിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ച പ്രതി ഭാര്യയെ നിലനിർത്താനും ആഡംബര ജീവിതം നയിക്കാനും കൂടിയാണ് മോഷണം നടത്തിയതെന്നും സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us