അമിതവേഗതയിലെത്തിയ കാർ കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി; യുവാവ് കൊല്ലപ്പെട്ടു

ബെംഗളൂരു; തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുര പാലത്തിന് സമീപം നൈസ് റോഡിലൂടെ യാത്രചെയ്യുകയായിരുന്ന കാൽനടയാത്രക്കാരനെ കാർ ഇടിച്ചു വീഴ്ത്തി. ശനിയാഴ്ച രാത്രി 11.30ഓടെ നൈസ് റോഡിലൂടെ നടന്നുപോകുകയായിരുന്ന വിനോദിനെയാണ് (38 ബന്നാർഘട്ട റോഡിനും കനകപുര റോഡിനും ഇടയിൽ വച്ച് ജിജി മഹേഷ് തന്റെ ഷെവർലെ ബീറ്റ് ഉപയോഗിച്ച് ഇടിച്ചത്.

അമിതവേഗതയിൽ വാഹനമോടിച്ച മഹേഷ് അഞ്ജനപുര പാലത്തിന് സമീപം ഇടിച്ചുകയരുകയും വിനോദിനെ ഇടിക്കുകയും ചെയ്തു. ഇടിയുട ആഘാതത്തിൽ വിനോദിന്റെ തലയ്ക്കും വയറിനും മുഖത്തും ഗുരുതരമായി പരിക്കേറ്റു. അമിത രക്തസ്രാവം ഉണ്ടായ വിനോദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജെപി നഗർ ഒമ്പതാം ഫേസ് ആവലഹളിയിൽ താമസിക്കുന്ന വിനോദാണ് അപകടത്തിൽ മരിച്ചത് എന്ന് പോലീസ് സ്ഥിരീകരിച്ചു.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

നൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹൈവേ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 279, 304 (എ) പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്ത തലഘട്ടപുര ട്രാഫിക് പോലീസ് മഹേഷിനെ കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!
[masterslider id="10"]

Related posts