ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ്; വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ആലുവ: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിൽ വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ മാസം 14ന് വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. പ്രതി എന്ന നിലയിലുള്ള അവകാശങ്ങൾ പരിഗണിക്കണമെന്നും വിചാരണ ഉടന്‍ തുടങ്ങരുതെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും വിചാരണ തുടങ്ങരുതെന്ന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതി നാളെ പരിഗണിക്കും. ബുധനാഴ്ച എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

 കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ദിലീപിന് കൈമാറിയിരുന്നു. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയിരുന്നത്. ഇതോടൊപ്പം രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിന് കൈമാറി.

അതേസമയം, വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ നല്‍കാന്‍ അങ്കമാലി കോടതി തയ്യാറായിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ചിലേറെ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി
  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി
[masterslider id="10"]

Related posts

Click Here to Follow Us