ആഡംബര കാറ് വാങ്ങാനെടുത്ത വായ്പ തിരിച്ചടച്ചില്ല;നടി സിന്ധുമേനോനെതിരെ കേസ്.

ബെംഗളൂരു: ബാങ്ക് ഓഫ് ബറോഡയിൽ നിന്നെടുത്ത കാർ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ തെന്നിന്ത്യൻ നടി സിന്ധു മേനോനെതിരെ കേസ്. ബാങ്കിന്റെ പരാതിയിൽ, വഞ്ചനാക്കുറ്റത്തിനു ചുമത്തുന്ന ശിക്ഷാനിയമത്തിലെ 420-ാം വകുപ്പു പ്രകാരമാണ് യശ്വന്തപുര ആർഎംസി യാർഡ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിലെ മൂന്നാംപ്രതിയാണ് ബെംഗളൂരു മലയാളി കൂടിയായ സിന്ധു. സിന്ധുവിന്റെ സഹാദരൻ മനോജ് കാർത്തികേയൻ, നാഗശ്രീ, സുധാ രാജശേഖരൻ, ഇന്ദിരാ മേനോൻ എന്നിവരേയും പ്രതിചേർത്തിട്ടുണ്ട്.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

ആഡംബര കാർ വാങ്ങാനായി 2017 മാർച്ചിൽ 36.78 ലക്ഷം രൂപ വായ്പയെടുത്തശേഷം തിരിച്ചടച്ചിട്ടില്ലെന്നാണ് ഇവർക്കെതിരെയുള്ള പരാതി. ഇതിൽ ആദ്യ രണ്ടു പ്രതികളായ മനോജിനേയും നാഗശ്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹശേഷം ലണ്ടനിലാണ് സിന്ധു. മലയാളം, കന്നഡ, തമിഴ് ഉൾപ്പെടെ നാൽപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രാജമാണിക്യം, തൊമ്മനും മക്കളും, വാസ്തവം തുടങ്ങിയവയാണ് സിന്ധുവിന്റെ മലയാളത്തിലെ പ്രമുഖ ചിത്രങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
[masterslider id="10"]

Related posts