ആരാധകരോട് കയർത്ത് നയൻതാര

ഇന്ത്യയിലുള്ള ഒട്ടുമിക്ക ‌ക്ഷേത്രങ്ങളും ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം സാധിക്കുമ്പോഴെല്ലാം നയന്‍താര സന്ദര്‍ശിക്കാറുണ്ട്.ഇത്തരം ക്ഷേത്ര സന്ദര്‍ശനങ്ങള്‍ക്കായി നയന്‍സ് എത്തുമ്പോഴാണ് പാപ്പരാസികള്‍ക്കും താരത്തിന്റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ സാധിക്കുന്നത്.

അതേസമയം ഇപ്പോഴിതാ നയന്‍താര ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ നടന്നൊരു സംഭവമാണ് വൈറലാകുന്നത്. നയന്‍താര ഭര്‍ത്താവ് വിഘ്നേഷ് ശിവനൊപ്പം കഴിഞ്ഞ ദിവസം കുംഭകോണത്തിന് അടുത്ത മേലവത്തൂര്‍ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

നടി വരുന്നുണ്ടെന്ന് അറിഞ്ഞ് താരത്തെ ഒരു നോക്ക് കാണാന്‍ നിരവധി ആരാധകരാണ് അവിടെ തടിച്ചുകൂടിയത്. ഇതോടെ ശാന്തമായി ദര്‍ശനം നടത്താന്‍ പോലും നയന്‍താരയ്ക്ക് കഴിഞ്ഞിരുന്നില്ല. അമ്മന്‍ ക്ഷേത്രത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി.

  ഇന്ന് മുതൽ ഏപ്രിൽ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

നയന്‍താരയെ കാണാന്‍ ആരാധകര്‍ക്കൊപ്പം നിരവധി അമ്മമാരും അവിടേയും കാത്തുനിന്നിരുന്നു. ആരാധകരില്‍ മിക്കവര്‍ക്കൊപ്പവും നിന്ന് മടി കൂടാതെ നയന്‍‌സ് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. എന്നാല്‍ അതിനിടയില്‍ കൂടിനിന്നവരില്‍ ഒരു സ്ത്രീ നടിയുടെ തോളില്‍ പിടിച്ചു. സംഭവം നയന്‍താരയെ പ്രകോപിപ്പിക്കുകയും താരം തോളില്‍ കൈയ്യിട്ട സ്ത്രീയോട് ചെറിയൊരു ദേഷ്യത്തോടെ സംസാരിക്കുയും ചെയ്തു.

ശേഷം റെയില്‍വേ സ്റ്റേഷനിലേക്ക് പോയി ട്രെയിന്‍ കയറിയ നടിയെ പിന്തുടര്‍ന്ന് ആരാധകരും പാപ്പരാസികളും എത്തി. വിടാതെ തന്നെ പിന്തുടരുന്ന ക്യാമറകണ്ണുകള്‍ കണ്ട് കലിപൂണ്ട് നടി ദേഷ്യപ്പെട്ടു. വീഡിയോ പകര്‍ത്തിയ ഒരാളോട് ഫോട്ടോ എടുത്താല്‍‌ താന്‍ സെല്‍ഫോണ്‍ തകര്‍ക്കുമെന്നും നയന്‍താര വാണിങ് നല്‍കി.

  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!

ക്ഷേത്ര ദര്‍ശനത്തില്‍ അനുഭവപ്പെട്ട പിരിമുറുക്കവും ജനത്തിരക്ക് കാരണവുമായിരിക്കാം നയന്‍താരയ്ക്ക് ദേഷ്യം വന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ വന്ന കമന്റുകള്‍. ആരാധന കൊണ്ട് പിന്നാലെ കൂടിയവരോട് ദേഷ്യപ്പെട്ടത് ശരിയായ രീതിയല്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിൻ യാത്രക്കാർക്ക് ഇനി 'സ്വിഗ്ഗി' രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us