ചെന്നൈ കലാക്ഷേത്രയിലെ പീഡനം, മലയാളി അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: കലാക്ഷേത്രയിലെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ ലൈംഗികാരോപണത്തിൽ മലയാളി അധ്യാപകൻ അറസ്റ്റിൽ.

നൃത്ത അധ്യാപകനായ ഹരിപത്മൻ ആണ്. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഇദ്ദേഹം. 

കോളേജിലെ ഉന്നത വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ലൈംഗിക പീഡനം, സ്ത്രീകളുടെ അഭിമാനത്തിന് ഭംഗം വരുത്തുന്ന രീതിയിൽ ഇടപെടൽ, ജോലി സ്ഥലത്തെ ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകൾ ഹരിപത്മനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. 

  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്

പൂർവ വിദ്യാർത്ഥിനിയുടെ പരാതി പ്രകാരം മാർച്ച് 31 നാണ് അധ്യാപകനെതിരെ അഡയാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചെന്നൈ നോർത്തിൽ നിന്ന് അധ്യാപകൻ പിടിയിലായത്. കേസിൽ തമിഴ്‌നാട് പോലീസ് ഞായറാഴ്ച കേരളത്തിലെത്തി സാക്ഷികളായ കുട്ടികളിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. 

രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ നാല് അധ്യാപകർക്കെതിരെ പരാതി ഉയർന്നു. മറ്റ് അധ്യാപകർക്കെതിരായ പരാതിയും പ്രത്യേക പോലീസ് സംഘം അന്വേഷിച്ചു വരികയാണെന്ന് അഡയാർ പോലീസ് അറിയിച്ചു. അധ്യാപകരുടെ ശല്യത്തെ തുടർന്ന് പരാതി നൽകിയ വിദ്യാർത്ഥിനി പഠനം നിർത്തി പോകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us