റെയിൽ പാളത്തിൽ നിന്നും ലഭിച്ചത് 9 ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങൾ

ബെംഗളൂരു: മംഗളൂരുവിനടുത്ത് റെയില്‍പാളത്തില്‍ ഒമ്പത് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ-വജ്ര ആഭരണങ്ങളടങ്ങിയ ട്രോളിബാഗ് പോലീസ് കസ്റ്റഡിയിലെടുത്തു.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ ട്രോളി ബാഗാണ് കുല്‍ശേഖര്‍ പോലീസ് കണ്ടെടുത്തത്.

കഴിഞ്ഞ മാസം 27ന് രവീന്ദ്ര എം ഷെട്ടിയും ഭാര്യ ശശികല ഷെട്ടിയും മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. മംഗളൂരുവിനും സൂറത്ത്കലിനും ഇടയില്‍വെച്ച്‌ ഇവരുടെ ട്രോളി ബാഗ് ട്രെയിനിന്ന് പുറത്തേക്ക് തെറിച്ചുവീണു.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

ദമ്പതികള്‍ സിറ്റി റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു . മംഗളൂരു റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ കൊത്താരിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചു.

പ്രത്യേക പോലീസ് സംഘം ട്രാക്കില്‍ പരിശോധന നടത്തുന്നതിനിടെ കുല്‍ശേഖര്‍ തുരങ്കത്തിന് സമീപം പാളത്തോട് ചേര്‍ന്ന് ട്രോളി ബാഗ് കണ്ടെത്തി. റെയില്‍വേ പോലീസ് സൂപ്രണ്ട് ഡോ. എസ് കെ സൗമ്യലത, ഡെപ്യൂട്ടി സൂപ്രണ്ട് സി ആര്‍ ഗീത എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയതെന്ന് സിറ്റി റെയില്‍വേ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts