ബെംഗളൂരു : ഓൺലൈൻ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ പ്രണയിച്ചു വിവാഹംകഴിച്ചതിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാകിസ്താൻ യുവതിയെ ബെംഗളൂരു പോലീസ് നാട്ടിലേക്ക് തിരിച്ചയച്ചു. പാകിസ്താനിലെ ഹൈദരാബാദ് സ്വദേശിയായ 19-കാരി ഇക്ര ജിവാനിയാണ് ഭർത്താവില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. ഇക്രയെയും ഭർത്താവ് മുലായം സിങ് യാദവിനെയും ജനുവരി 23-നാണ് ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തത്.
ജനുവരി 22 നാണ് ഇക്രയെ ബെംഗളൂരു പോലീസ് ജംനാ സാന്ദ്രയിലെ അതിഥിതൊഴിലാളികളുടെ കേന്ദ്രത്തിൽ നിന്നും പിടികൂടിയത്.
യുവതിയ്ക്ക് മതിയായ രേഖകളില്ലാതെ താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടായിരുന്നു അറസ്റ്റ്. അതിർത്തിവഴി അനധികൃതമായി യുവതിയെ കടത്തിക്കൊണ്ടുവന്നതിനാണ് മുലായം സിങ്ങിനെ അറസ്റ്റ് ചെയ്തത്.
ഇവർക്ക് തീവ്രവാദ ബന്ധമില്ലെന്നും കാമുകനെ വിവാഹം കഴിക്കാൻ മാത്രമാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു.നാട്ടിലേക്ക് മടക്കിയയക്കാനുള്ള പോലീസിന്റെ ശ്രമത്തെ ഇക്ര ആദ്യം എതിർത്തു. ഭർത്താവിനൊപ്പം ഇവിടെ കഴിയാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഒടുവിൽ നിയമനടപടികൾ പൂർത്തിയാക്കി യുവതിയെ വാഗാ അതിർത്തിവഴി തിരിച്ചയച്ചു.
നാല് വർഷത്തെ പ്രണയത്തെ തുടർന്ന് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചശേഷം ഇക്ര വീട്ടുകാരറിയാതെ നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി. തുടർന്ന് ബീഹാർ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 2022 ന് വിവാഹം ഇരുവരും ബെംഗളൂരുവിലെത്തുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.