ആരോഗ്യമുള്ള ഭർത്താവിന് ഭാര്യയിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ല ; കർണാടക ഹൈക്കോടതി

ബെംഗളൂരു: ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കർണാടക ഹൈക്കോടതി.

ഭാര്യയോട് ജീവനാംശം ആവശ്യപ്പെടുന്നത് ഭർത്താവിന്റെ അലസതയെ പ്രോത്സാഹിപ്പിക്കുമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന വിധിച്ചു.

ജീവനാംശം അനുവദിക്കാനുള്ള ഹിന്ദു വിവാഹനിയമത്തിലെ 24-ാം വകുപ്പ് ലിംഗനീതി വ്യക്തമാക്കുന്നുണ്ടെങ്കിലും വൈകല്യമോ അവസ്ഥയോ ഇല്ലാത്ത ഭർത്താവിന് അത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വിവാഹമോചിതയായ ഭാര്യയ്ക്ക് 10,000 രൂപ മാസം ജീവനാംശവും 25,000 രൂപ കോടതിചെലവും അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ വിധി.

  ക്ലാസിൽ ഗെയിം കളിച്ചത് വിലക്കി; മലയാളി അധ്യാപികയുടെ മൂക്കിടിച്ചുതകർത്ത് വിദ്യാർഥി

ഈകാലത്ത് തന്റെ ജോലിനഷ്ടമായെന്നും രണ്ടുവർഷമായി ജോലിയില്ലാത്തയാളാണെന്നും ചൂണ്ടിക്കാട്ടി ഭാര്യയിൽ നിന്ന് തനിക്ക് ജീവനാംശവും കോടതിച്ചെലവും അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്ര ഇനി ഫ്രീ? ആർസിബി ആരാധകർക്ക് ബിഎംആർസിഎല്ലിന്റെ വക വമ്പൻ സർപ്രൈസ്; നിബന്ധനകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us