നടൻ വടിവേലുവിന്റെ അമ്മ അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടൻ വടിവേലുവിൻറെ അമ്മ പാപ്പ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.

ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വടിവേലുവിനെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. നിരവധി സിനിമാ താരങ്ങളും നേരിട്ടെത്തിയും അല്ലാതെയും അനുശോചനം അറിയിച്ചു. മധുരയ്ക്കടുത്തുള്ള വിരഗനൂരിലാണ് പാപ്പ താമസിച്ചിരുന്നത്. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.

  മലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; പരാജയത്തിന് ന്യായീകരണമില്ല; മരണം വരെ മഞ്ചേശ്വരത്തുകാർക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

നീണ്ട ഇടവേളയ്ക്ക് ശേഷം വടിവേലു അടുത്തിടെ ‘നായ് ശേഖർ റിട്ടേൺസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമനിതൻ, പി വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2 വടിവേലുവിൻറെ വരാനിരിക്കുന്ന ചിത്രങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us