ലാഭപ്രതീക്ഷയോടെ ആരംഭിച്ച സ്വിഫ്റ്റ് സർവീസിൽ ടിക്കറ്റ് തിരിമറി

ബെംഗളൂരു: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് സർവീസിൽ വ്യാപകമായി പണം തട്ടിപ്പ്. ടിക്കറ്റിൽ തട്ടിപ്പു നടത്തിയ 90 സംഭവങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 31 കണ്ടക്ടർ കം ഡ്രൈവർമാരിൽ നിന്നും തട്ടിപ്പു നടത്തിയ തുകയുടെ അഞ്ചിരട്ടി തിരിച്ചുപിടിക്കാൻ നിർദേശവും ഉണ്ട്. ബാക്കി കണ്ടക്റ്റർമാരിൽ നിന്നും രണ്ടാം ഘട്ടത്തിൽ തുക ഈടാക്കും. കുറ്റം ആവർത്തിച്ചാൽ ജീവനെ പുറത്താക്കുമെന്നും അറിയിപ്പുണ്ട്.

  ആർസിബിയുടെ തലവര മാറുന്നു; 16,600 കോടി രൂപയ്ക്ക് ബിർള ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കി!

ബെംഗളൂരു ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളിലാണ് ടിക്കറ്റ് അഴിമതി നടക്കുന്നത്. യാത്രക്കാരിൽ നിന്നും പണംവാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരിക്കുക, ചില യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുക, ടിക്കറ്റ് നൽകിയ ദൂരത്തിന് പുറമെ കൂടുതൽ ദൂരം യാത്ര ചെയ്യാൻ അനുവദിക്കുക, ലഗേജ്ജ് ബാഗിന് ടിക്കറ്റ് നൽകാതിരിക്കുക തുടങ്ങി മുൻപ് യാത്ര ചെയ്ത യാത്രക്കാരിൽ നിന്നും ടിക്കറ്റ് വാങ്ങി പുതിയ യാത്രക്കാർക്ക് നൽകുന്ന തട്ടിപ്പുവരെ സ്വിഫ്റ്റിൽ നടക്കുന്നുണ്ട് എന്നാണ് പരിശോധന സംഘം റിപ്പോർട്ട് നൽകിയത്.

ലാഭപ്രതീക്ഷയോടെ ആരംഭിച്ച സ്വിഫ്റ്റിൽ കരാർ അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിച്ചത്. വരുമാനം കുറയുന്നത് മാത്രമല്ല ടിക്കറ്റ് തിരികെ വാങ്ങുന്നുവെന്ന് യാത്രക്കാരുടെ പരാതിയും വന്നതോടെയാണ് കെ എസ് ആർ ടി സി ചെക്കിങ് ഇൻസ്‌പെക്ടർമാർ പരിശോധന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കുടുംബവഴക്ക് അക്രമാസക്തമായി; വൃദ്ധയെ മർദ്ദിച്ചു, കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts

Click Here to Follow Us