ജനുവരി 15ന് നഗരത്തിൽ സൈനിക ദിന പരേഡ് നടക്കും

ബെംഗളൂരു: 2023 ജനുവരി 15 ന് നഗരം സൈനിക ദിന പരേഡിന് ആതിഥേയത്വം വഹിക്കും. 1949 ജനുവരി 15-ന് ബ്രിട്ടീഷ് മുൻഗാമിയെ മാറ്റി, സൈന്യത്തിന്റെ ആദ്യത്തെ ഇന്ത്യൻ കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ കെ.എം കരിയപ്പ ഇന്ത്യൻ സൈന്യത്തെ ഔദ്യോഗികമായി ഏറ്റെടുത്തതിനെയാണ് പരേഡ് അനുസ്മരിക്കുന്നത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വീര്യം, ത്യാഗം, സേവനങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമായാണ് ബെംഗളൂരുവിൽ ഈ ചരിത്രസംഭവം നടത്തുന്നത്. അടുത്ത ഒരു മാസത്തിനുള്ളിൽ, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുമായും വിദൂര ഗ്രാമങ്ങളുമായും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുമായും പരിപാടികൾ സംഘടിപ്പിച്ച് പൗരന്മാരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് വിപുലമായ പ്രചാരണ കാമ്പയിൻ സൈന്യം ആസൂത്രണം ചെയ്തിട്ടുണ്ട്.

കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ധീരഹൃദയരെ ആദരിക്കുന്നതിനായി ബംഗളൂരുവിൽ പുഷ്പചക്രം അർപ്പിക്കുമെന്നും ജനുവരി 15 ന് നടക്കുന്ന കരസേനാ ദിന പരേഡ് അവലോകനം ചെയ്യുമെന്നും, സൈന്യത്തിന്റെ സൈനിക ശക്തി ഉയർത്തിക്കാട്ടുന്നതോടൊപ്പം, ഭാവിയിൽ സജ്ജമായ, സാങ്കേതികവിദ്യാധിഷ്ഠിതവും, മാരകവും, ചടുലവുമായ ശക്തിയായി മാറാനുള്ള അതിന്റെ ശ്രമങ്ങളും പ്രദർശിപ്പിക്കും.

യുവതലമുറയെ പ്രചോദിപ്പിക്കുന്നതിനായി മാർച്ചിംഗ് കൺഡിജന്റ്‌സ്, സൈനിക ബാൻഡ് എന്നിവയ്‌ക്കൊപ്പം മോട്ടോർ സൈക്കിൾ ഡിസ്‌പ്ലേ, പാരാ മോട്ടോറുകൾ, കോംബാറ്റ് ഫ്രീ ഫാൾ തുടങ്ങിയ സാഹസിക വിനോദങ്ങളും സംഘടിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us