ബസ് സ്റ്റോപ്പ് ഇടിച്ചു പൊളിക്കാൻ ദേശീയപാത അതോറിറ്റി നോട്ടീസ് 

ബെംഗളൂരു: ദേശീയ പാതയോരത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി ദേശീയപാതാ അതോറിറ്റി.

ഇക്കാര്യം ആവശ്യപ്പെട്ട് മൈസൂരു സിറ്റി കോര്‍പ്പറേഷന് അതോറിറ്റി നോട്ടീസ് നല്‍കി. മൈസൂരു-നഞ്ചന്‍ഗുണ്ട് ദേശീയപാതയായ എന്‍എച്ച്‌ 766 ന്റെ വശങ്ങള്‍ കയ്യേറിയ അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കാനാണ് നിര്‍ദ്ദേശം. ഇതോടെ അടുത്തിടെ വിവാദമായ മസ്ജിദിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ബസ് സ്റ്റോപ്പ് ഉള്‍പ്പെടെ പൊളിച്ച്‌ നീക്കും.

  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം

കര്‍ണാടക റൂറല്‍ ഇന്‍ഫ്രാസ്ട്രക്ടര്‍ ഡെവലപ്‌മെന്റ് ലിമിറ്റഡിനും എംസിസിയ്‌ക്കുമാണ് കുടിയേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ കുടിയേറ്റം ഒഴിപ്പിക്കണം എന്നാണ് നിര്‍ദ്ദേശം. ദേശീയ പാതയോരത്തെ ഭൂമി വ്യാപകമായി കയ്യേറി അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അതോറിറ്റിയുടെ നോട്ടീസില്‍ വ്യക്തമാക്കുന്നു. ദേശീയപാതയുടെ ഭൂമിയിലെ അനധികൃത നിര്‍മ്മാണവും ഇതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും അംഗീകരിക്കാന്‍ കഴിയില്ല. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനുള്ളില്‍ പ്രൊജക്‌ട് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ താത്കാലികമായി അടച്ചു; വലഞ്ഞ് യാത്രക്കാർ
[masterslider id="10"]

Related posts