ഗോസിപ്പുകൾക്ക് ഫുൾ സ്റ്റോപ്പ്‌, ദി മിർസ മാലിക് ഷോ യുമായി സാനിയയും ഷുഹൈബും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് സാനിയ മിര്‍സ- ശുഐബ് മാലിക് വിവാഹമോചനമാണ്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് തുടക്കമിട്ടത്.

നാളുകളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും വാര്‍ത്തകളോടൊന്നും പ്രതികരിച്ചിട്ടില്ലായിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വിവാഹമോചന വാര്‍ത്ത നിറയുമ്പോള്‍ മറ്റൊരു സന്തോഷമാണ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്. സാനിയയും ശുഐബും ഒരുമിച്ച്‌ മീഡിയയ്ക്ക് മുന്നിലേക്ക് എത്തുകയാണ്. ‘ദി മിര്‍സ മാലിക് ഷോയി’ലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ഒ.ടി.ടി പ്ലാറ്റ്ഫോമായ ഉര്‍ദുഫ്‌ലിക്‌സിലാണ് ‘ദി മിര്‍സ മാലിക് ഷോ. ‘മിര്‍സ മാലിക് ഷോ ഉടന്‍ ഉര്‍ദുഫ്‌ലിക്‌സില്‍ മാത്രം’ എന്ന കുറിപ്പോടെയാണ് പുതിയ അനൗണ്‍സ്‌മെന്റ് എത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള പോസ്റ്ററും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ഷോയുടെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട് . പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഈ ദിവസം മാംസവിൽപ്പനയ്ക്കും കശാപ്പിനും നിരോധനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജ്യത്ത് പെട്രോൾ - ഡീസൽ വില 4 രൂപ വരെ കൂടാൻ സാധ്യത
[masterslider id="10"]

Related posts