മൃതദേഹങ്ങളുടെ നഗ്ന ദൃശ്യം പകർത്തിയ ആശുപത്രി ജീവനക്കാരനെ തിരഞ്ഞ് പോലീസ്

ബെംഗളൂരു: മോർച്ചറിയിൽ സ്‌ത്രീകളുടെ മൃതദേഹങ്ങളുടെ നഗ്ന ദൃശ്യം പകർത്തിയ ആശുപത്രി ജീവനക്കാരനെതിരെ കേസ്.

കർണാടകയിലെ കുടകിലാണ് സംഭവം. മടിക്കേരി ജില്ല ആശുപത്രിയിൽ പ്യൂണായി ജോലി ചെയ്യുന്ന സെയ്ദ് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ ഒളിവിലാണെന്നും, തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ആശുപത്രിയിലെ മോർച്ചറിയിലെത്തുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ പകർത്തി, മൃതശരീരത്തോട് അവഹേളനം നടത്തുന്ന മനോവൈകല്യമുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

കൊവിഡ് മഹാമാരിയിൽ പ്രതിരോധ ഭടനായാണ് സെയ്ദ് മടിക്കേരി ജില്ല ആശുപത്രിയിലെത്തുന്നത്. പിന്നീട് ഈ ആനുകൂല്യം ഇയാൾ മുതലെടുക്കുകയായിരുന്നു.ആശുപത്രിയിലെ നഴ്‌സുമാരെ മോർച്ചറിയിലേയ്ക്ക് വിളിപ്പിച്ച് ഇയാൾ അപമര്യാദയായി പെരുമാറിയതായും ആരോപണമുയർന്നിട്ടുണ്ട്. സ്ത്രീകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നത് നേരത്തെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ആശുപത്രിയിൽ ചികിത്സക്കെത്തിയയാളാണ് പോലീസിൽ പരാതിപ്പെട്ടത്. തുടർന്ന് പരാതി നൽകിയത് മനസിലാക്കിയ ഇയാൾ ആശുപത്രി അധികൃതർക്ക് രാജിക്കത്ത് സമർപ്പിച്ച് പോവുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
[masterslider id="10"]

Related posts