മുത്തശ്ശിയെ കൊലപ്പെടുത്തി, അമ്മയും മകനും 5 വർഷത്തിന് ശേഷം അറസ്റ്റിൽ

ബെംഗളൂരു: താൻ കൊടുത്ത ഭക്ഷണം കഴിക്കാത്തതിന് മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുവർഷങ്ങൾക്ക് ശേഷം അമ്മയും മകനും ബെംഗളൂരു പോലീസിൻറെ പിടിയിൽ. സംഭവത്തിൽ പ്രതികളായ ശശികല (46), മകൻ സഞ്ജയ് (26) എന്നിവരെ മഹാരാഷ്‌ട്രയിലെ കോലാപ്പൂരിൽ വച്ച് കെങ്കേരി പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ വസന്തിന്റെ സംഘമാണ് പിടികൂടിയത്. കൊലപാതകം പുറത്തറിയാതിരിക്കാൻ രക്ഷപ്പെട്ട് ഒളിച്ചുകഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്.

  ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം

സഞ്ജയ് വാങ്ങി വന്ന ഗോബിമഞ്ചുരി കഴിക്കാൻ മുത്തശ്ശി ശാന്തകുമാരി വിസമ്മതിക്കുകയും ഭക്ഷണം ഇയാൾക്കുനേരെ അറിയുകയും ചെയ്‌തു. ഇതേത്തുടർന്ന് സഞ്ജയും മുത്തശ്ശിയും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതിനിടെ കോപാകുലനായ സഞ്ജയ് അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു പാത്രമെടുത്ത് മുത്തശ്ശിയുടെ തലയിൽ അടിച്ചു. അടിയേറ്റതിനെ തുടർന്നുള്ള കടുത്ത രക്തസ്രാവത്തെ തുടർന്ന് ശാന്തകുമാരി വൈകാതെ മരിക്കുകയായിരുന്നു. കൊലപാതകം പുറത്തറിയാതിരിക്കാൻ ഇവർ മൃതദേഹം വീട്ടിൽ തന്നെ മറവ് ചെയ്യുകയായിരുന്നു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണത്തെ മുഖാമുഖം കണ്ട നിമിഷം; പുള്ളിപ്പുലിയെ കഴുത്തിന് കുത്തിപ്പിടിച്ച് മലർത്തിയടിച്ച് പതിമൂന്നുകാരൻ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലം മുന്നിൽക്കണ്ട് തടാക നവീകരണം; നഗരത്തിൽ വെള്ളപ്പൊക്കം തടയാൻ കർശന നടപടികൾ
[masterslider id="10"]

Related posts