കർണാടകയുടെ പതാകയിൽ രാഹുൽ ഗാന്ധി ; പ്രതിഷേധിച്ച് കന്നഡ സംഘടനകൾ

ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയുടെ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിപ്പിച്ചതിൽ പ്രതിഷേധം . സംഭവത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.

കര്‍ണ്ണാടകയുടെ പതാകയില്‍ മറ്റൊരു പാര്‍ട്ടിയുടെ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിക്കരുതെന്ന് സംഘടനകള്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി. മഞ്ഞയും ചുവപ്പും നിറങ്ങള്‍ കലര്‍ന്നതാണ് കന്നഡ പതാക. ഈ പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം അച്ചടിച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും കന്നഡ അനുകൂല സംഘടനകള്‍ ആവശ്യപ്പെട്ടു.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

കന്നഡ പതാകയിലെ ഫോട്ടോയെ ഞാന്‍ അപലപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹം കര്‍ണാടകയുടെ പതാക മാറ്റി. ആ സമയം എല്ലാ കന്നഡക്കാരും പ്രതിഷേധിച്ചു, പിന്നീട് അദ്ദേഹം അത് മാറ്റി. ഇപ്പോള്‍, രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പതാകയില്‍ ഉള്‍പ്പെടുത്തിയത് നാണക്കേടാണ്.’ കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക് പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'
[masterslider id="10"]

Related posts