വ്യോമസേന കേഡറ്റിന്റെ മരണത്തിൽ ആറ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം

ബെംഗളൂരു: വ്യോമസേന ടെക്‌നിക്കൽ കോളേജിലെ ട്രെയിനി കെഡാറ്റിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റത്തിന് പോലീസ് കേസെടുത്തു.

ബെംഗളൂരു ജാലഹള്ളിയിലെ എയർഫോഴ്‌സ് ടെക്‌നിക്കൽ കോളേജിലാണ് സംഭവം നടന്നത്. ബീഹാർ സ്വദേശിയായ 27കാരനായ അംഗിത് ആണ് മരിച്ചത്. അങ്കിതിനെ കൊലപ്പെടുത്തിയതാണ് കുടുംബം ആരോപിക്കുന്നത്.

മരണത്തിന് മുൻപ് അങ്കിത് എഴുതിയ കുറിപ്പിൽ വിങ് കമാൻഡർ, ഗ്രൂപ്പ് ക്യാപ്റ്റൻ, എയർ കമാൻഡർ തുടങ്ങിയ ഉദ്യോഗസ്ഥരുടെ പേരുകൾ പരാമർശിച്ചിരുന്നതായും കുടുംബം  പറയുന്നു. ഇവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

  പിണറായി പടിയിറങ്ങുന്നു; ഗവർണർക്ക് രാജിക്കത്ത് നൽകി

കേസിൽ തെളിവുകൾ ശേഖരിക്കുന്നതായും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഗംഗമ്മനഗുഡി പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും ഗംഗമ്മനഗുഡി പോലീസ് പറഞ്ഞു.

അച്ചടക്ക നടപടിയെടുത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ആരോപണം നേരിടുന്നവർ ആരും ഒളിവിൽ പോയിട്ടില്ലെന്നും സംഭവത്തിൽ തെളിവ് ശേഖരിക്കുന്നുണ്ടെന്നും പൊലീസ് വിനായക് പാട്ടീൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസവാർത്ത; സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് 'ഉഷ്ണരാത്രികൾ' കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us