ക്ഷേത്രം സന്ദർശിച്ച ദിവസം മാംസം കഴിച്ചിട്ടില്ല; സിദ്ധരാമയ്യ

ബെംഗളൂരു: മാംസാഹാരം കഴിച്ച് ക്ഷേത്രദർശനം നടത്തി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപിയുടെ ആക്രമണത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് സിദ്ധരാമയ്യ. ക്ഷേത്ര ദർശനം നടത്തിയപ്പോൾ താൻ മാംസം കഴിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രദർശനം നടത്തുമ്പോൾ എന്തു കഴിക്കണമെന്ന് ദൈവം നിർദ്ദേശിച്ചിട്ടില്ലെന്നും എന്നാൽ നിലനിന്നു പോരുന്ന രീതിയിൽ താൻ മാറ്റം വരുത്തിയിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മാംസാഹാരിയായ താൻ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സസ്യാഹാരമാണ് കഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

ചിലർ മാംസം കഴിക്കാതെ പോകുന്നു, മറ്റു ചിലർ മാംസം കഴിച്ചു പോകുന്നു. പലയിടത്തും ദേവന്മാർക്ക് മാംസം സമർപ്പിക്കുന്നത് പോലും ആചാരമാണ്, സത്യം പറഞ്ഞാൽ ഞാൻ അന്ന് മാംസം കഴിച്ചിരുന്നില്ല. അവിടെ കോഴിക്കറി ഉണ്ടായിരുന്നെങ്കിലും മുളകറിയും ‘അക്കി റൊട്ടിയും’ മാത്രമാണ് ഞാൻ കഴിച്ചത്, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts