പണമില്ലാത്തതിനാൽ ചികിത്സിക്കാൻ കഴിയാത്ത ഒരാളും ഒരു കുടുംബവും ഉണ്ടാകാൻ പാടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പണമില്ലാത്തതിനാൽ ചികിത്സിക്കാൻ കഴിയാത്ത ഒരു വ്യക്തിയും ഒരു കുടുംബവും ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര വികസന മാസ്റ്റർ പ്ലാനിലൂടെ പൂർത്തിയാക്കിയ മേൽപ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ചികിത്സാ ചെലവ് വർദ്ധിച്ചു വരികയാണ്. അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വളരെയധികം ചെലവ് വരും. പണമില്ലാത്തതിനാൽ ചികിത്സിക്കാൻ കഴിയാത്ത ഒരു വ്യക്തിയോ കുടുംബമോ ഉണ്ടാകരുത്. ഇതിന് പരിഹാരമെന്ന നിലയിൽ ഒരു ബൃഹത് പദ്ധതി ആരംഭിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ? സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന് ചേരും; കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ഇന്നറിയാം

ആശുപത്രികൾക്കെതിരായ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. പരാതികൾ ഉണ്ടാകാം, അത് ഗൗരവമായി പരിശോധിക്കാൻ തയ്യാറാണ്. പെട്ടെന്നുള്ള വികാരത്തിന്‍റെ പേരിൽ ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല, അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts