ഹൈബി ഈഡനെതിരായ സോളാർ പീഡന കേസിൽ തെളിവില്ലെന്ന് സി.ബി.ഐ; കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഹൈബി ഈഡനെതിരായ സോളാർ പീഡന കേസ് സി.ബി.ഐ അവസാനിപ്പിക്കുന്നു. തെളിവില്ലെന്ന് കാണിച്ച് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. തെളിവ് നൽകാൻ പരാതിക്കാരിക്ക് സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എം.എൽ.എ ഹോസ്റ്റലിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സി.ബി.ഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യ കേസിന്‍റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ആറ് കേസുകളാണ് സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, അടൂർപ്രകാശ്, ബി.ജെ.പി. നേതാവ് അബ്ദുള്ള കുട്ടി എന്നിവർക്കെതിരെ ആറ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തായിരുന്നു സി.ബി.ഐ. അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് സി.ബി.ഐ റിപ്പോർട്ടില്‍ പറയുന്നു. എം.എൽ.എ ഹോസ്റ്റലിൽ പരാതിക്കാരിയുമായി സി.ബി.ഐ നേരത്തേ തെളിവെടുപ്പ് നടത്തിയിരുന്നു. സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എം.എൽ.എ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നല്‍കിയത്. കേരള പൊലീസിന്‍റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡൻ എം.പിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല. അതേസമയം, മറ്റ് കേസുകളിൽ അന്വേഷണം തുടരുമെന്നും സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts