ഇടുക്കി : ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപൊട്ടൽ. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീട് പൂർണമായും വള്ളനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകർന്നു. സംഭവസമയത്ത് ഇവർ വീട്ടിൽ ഉണ്ടായിരുന്നില്ല.
പ്രദേശത്തെ 12 വീടുകൾ അപകട ഭീഷണിയിലാണ്. ഉരുൾപൊട്ടലിനെ തുടർന്ന് കല്ലാർകുട്ടി-വെള്ളത്തൂവൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും നാട്ടുകാരുടെ സഹായത്തോടെ രാവിലെ എട്ടുമണിയോടെ മണ്ണ് നീക്കി പുനരാരംഭിച്ചു. റോഡിൽ നിർത്തിയിട്ടിരുന്ന എട്ട് ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
Related posts
-
ഒരാഴ്ച അമ്മയെ കാണാതായിട്ട് മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു
തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ... -
യാത്രക്കാർക്കിടയിൽ പരിഭ്രാന്തിപരത്തി കണ്ണൂർ എക്സ്പ്രസിന്റെ കോച്ചിൽ നിന്നും ഉയർന്ന പുക;
ബെംഗളൂരു : യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് തീവണ്ടിയുടെ കോച്ചിൽനിന്ന് പുകയുയർന്നത് പരിഭ്രാന്തിപരത്തി. വെള്ളിയാഴ്ച... -
വിരലിലെ ശസ്ത്രക്രിയയ്ക്ക് പകരം ചെയ്തത് നാവിൽ; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയയെന്ന് പരാതി. കൈയ്യിലെ...