ബിയർ ഷൂസിനെ വരവേറ്റ് സോഷ്യൽ മീഡിയ

അത്ഭുതപ്പെടുത്തുന്ന പല കണ്ടുപിടിത്തങ്ങളുമാണ് ഇന്ന് നമ്മളെ തേടി എത്തികൊണ്ടിരിക്കുന്നത്. അതിൽ തികച്ചും വ്യത്യസ്തമായ ഒരു കണ്ടുപിടിത്തം ആണ് ഇപ്പോൾ മദ്യപ്രിയരെ തേടി എത്തിയിരിക്കുന്നത്. ബിയർ നിറച്ച ഷൂസ് പുറത്തിറക്കിയിരിക്കുകയാണ് പ്രശസ്ത ഡച്ച്‌ മദ്യക്കമ്പനിയായ ഹെയ്‌നകെൻ.

ഷൂസിന്റെ സോളിലാണ് ബിയർ നിറച്ചിരിക്കുന്നത്. ബിയർ പുറത്തുനിന്ന് കാണാവുന്ന തരത്തിൽ ട്രാൻസ്‌പേരന്റ് ആയാണ് ഷൂസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഹെയ്‌നകെൻ ബ്രാൻഡിന്റെ ട്രേഡ്‌മാർക്ക് നിറങ്ങളായ പച്ചയും ചുവപ്പും ഈ ഷൂസിലും ചേർത്തിട്ടുണ്ട്. ഷൂസിന്റെ മുകളിൽ ഒരു ബോട്ടിൽ ഒപ്പണറും ഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇത്തരത്തിലുള്ള 32 ജോഡികളാണ് കമ്പനി നിർമ്മിച്ചിരിക്കുന്നത്. ‘ഹെയ്‌നെകിക്‌സ്’ എന്ന പേരിലാണ് ഷൂസ് പുറത്തിറക്കിയിരിക്കുന്നത്.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

“ഹേയ്‌നെകിക്ക്‌സ് നിങ്ങളുടെ ദൈനംദിന ഉപയോഗത്തിനു പറ്റിയ ഷൂ അല്ല. എല്ലാ ദിവസവും നിങ്ങൾക്ക് ബിയർ കുടിച്ച് നടക്കാൻ പറ്റില്ലല്ലോ,” ലിമിറ്റഡ് എഡിഷൻ ഷൂവിന്റെ വീഡിയോ പ്രൊമോയ്‌ക്കൊപ്പം കമ്പനി ട്വിറ്ററിൽ കുറിച്ചു.

ഷൂ ഡിസൈനറായി ഡൊമിനിക് സിയാംബ്രോണുമായി സഹകരിച്ചാണ് ഈ ഷൂസ് രൂപകൽപന ചെയ്തിരിക്കുന്നത്. രസകരവും എന്നാൽ വെല്ലുവിളി നിറഞ്ഞതുമായ ജോലിയായിരുന്നു ഇതെന്ന് ഡൊമിനിക് പറയുന്നു. “പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനും കണ്ടുശീലിച്ച മോഡലുകൾ ഒന്ന് മാറ്റിപ്പിടിക്കാനും ഇരുവർക്കും ആഗ്രഹമുണ്ടായിരുന്നു. അത് പ്രതിഫലിപ്പിക്കുന്ന ഒരു ഡിസൈൻ സൃഷ്ടിക്കുകയായിരുന്നു,” ഡൊമിനിക് സിയാംബ്രോൺ പറഞ്ഞു.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ഈ ഷൂവിന് ലഭിച്ചിരിക്കുന്നത് . ഇത് എങ്ങനെയെങ്കിലും ഒരെണ്ണം ഒപ്പിക്കണമെന്നാണ് പലരുടെയും കമന്റ് . ആ ബിയർ കുടിക്കാൻ വേണ്ടി മാത്രം ഷൂസ് വാങ്ങുമെന്നും ചിലർ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡ് ടോൾ പിരിവ് തടയാനാകില്ല: 30 വർഷത്തെ കരാർ, 'അഴിമതി' കോടതി കയറിയിട്ടും ടോൾ തടയാനാവാതെ സർക്കാർ
[masterslider id="10"]

Related posts