പെൺകുട്ടിയെ പാർക്കിൽ വച്ച് പീഡിപ്പിച്ചു, പോലീസുകാരൻ അറസ്റ്റിൽ

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍ .

കര്‍ണാടകയിലെ ചിക്കോഡി സ്വദേശിയും ഗോവിന്ദരാജനഗര്‍ പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ കോണ്‍സ്റ്റബിളുമായ പവന്‍ ധ്യാവന്നനവറിനെയാണ് അറസ്റ്റ് ചെയ്തത്. രാത്രി പട്രോളിങ് നടത്തുന്നതിനിടെ നഗരത്തിലെ പാര്‍ക്കില്‍ ഒറ്റയ്ക്ക് കണ്ടെത്തിയ പെണ്‍കുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് പോലീസുകാരന്‍ കൂട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

ചാമരാജനഗര്‍ സ്വദേശിനിയും വെസ്റ്റ് ബെംഗളൂരുവില്‍ താമസക്കാരിയുമായ 17-കാരിയാണ് പോലീസുകാരന്റെ അതിക്രമത്തിനിരയായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗര്‍ സ്വദേശിയായ ആണ്‍കുട്ടിയുമായി 17-കാരി പ്രണയത്തിലായിരുന്നു. ജൂലായ് 27-ാം തീയതി ബെംഗളൂരുവില്‍ വരാമെന്നും ഒളിച്ചോടാമെന്നും ഇരുവരും തീരുമാനിച്ചു. ഇതനുസരിച്ചാണ് 17-കാരി ബെംഗളൂരു നഗരത്തിലെ പാര്‍ക്കിലെത്തിയത്. എന്നാല്‍ അന്നേദിവസം പെണ്‍കുട്ടിയുടെ മെസേജുകള്‍ക്കൊന്നും കാമുകന്‍ മറുപടി നല്‍കിയില്ല.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

പിന്നാലെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആക്കുകയും ചെയ്തു. ഇതോടെ എങ്ങോട്ട് പോകുമെന്നറിയാതെ പെണ്‍കുട്ടി പാര്‍ക്കില്‍ തന്നെ ഒറ്റയ്ക്കിരിക്കുകയായിരുന്നു. ഇതിനിടെയാണ് പോലീസുകാരനായ പവന്‍ പാര്‍ക്കില്‍ ഒറ്റയ്ക്കിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ കാമുകനെ കണ്ടെത്താന്‍ സഹായിക്കാമെന്നും ഇപ്പോള്‍ വീട്ടിലേക്ക് പോകാമെന്നും പോലീസുകാരന്‍ പെണ്‍കുട്ടിയോട് പറഞ്ഞു. തുടര്‍ന്ന് വിജയനഗറിലെ തന്റെ വാടക വീട്ടിലേക്കാണ് പോലീസുകാരന്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയും പിറ്റേദിവസം അഞ്ഞൂറ് രൂപ നല്‍കി പെണ്‍കുട്ടിയെ മെജസ്റ്റിക് ബസ് ടെര്‍മിനലില്‍ കൊണ്ടുവിടുകയും ചെയ്തുമെന്നാണ്പരാതി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
[masterslider id="10"]

Related posts