ഗുണ്ടൽപേട്ട് ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു 

ബെംഗളൂരു: ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ കാണാൻ ദിവസേന എത്തുന്നത് നിരവധി സഞ്ചാരികൾ . ദിവസവും നൂറുകണക്കിന് സഞ്ചാരികളുടെ വാഹനങ്ങളാണ് മുത്തങ്ങ വഴി ഗുണ്ടൽപേട്ടിലേക്ക് എത്തുന്നത്.

ഗുണ്ടൽപേട്ടിലെ സൂര്യകാന്തി, ചെണ്ടുമല്ലി പാടങ്ങളാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. നൂറ് കണക്കിന് എക്കറിലാണ് ഈ പൂക്കൾ കൃഷി ചെയ്യുന്നത്. പൂക്കൾ കാണാനും ഫോട്ടോ എടുക്കാനുമൊക്കെയാണ് സഞ്ചാരികൾ ഇവിടേക്ക്  എത്തുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും ആണ് കൂടുതൽ ആളുകൾ എത്തുന്നത്.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

സുൽത്താൻ ബത്തേരിയിൽ നിന്ന് കുറഞ്ഞ  സമയം  കൊണ്ട്  ഗുണ്ടൽപേട്ടിലെത്താൻ കഴിയുന്നതും കൂടുതൽ പേരെ ഇവിടേക്ക് ആകർഷിക്കുന്നു. പൂക്കളുടെ വിളവെടുപ്പ് കാലം ഒന്നരമാസത്തോളം നീളുമെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ സഞ്ചാരികളുടെ ഒഴുക്ക് ഇനിയും രണ്ടുമൂന്നു ആഴ്ചകൾ കൂടി തുടരാനാണ് സാധ്യത.

പൂപ്പാടം കാണാൻ എത്തുന്നവരുടെ തിരക്ക് കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഗുണ്ടൽപേട്ട് ദേശീയ പാതയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts