ഗുണ്ടൽപേട്ടിൽ പൂകൃഷിയിൽ സജീവമായി മലയാളി കർഷകരും 

ബെംഗളൂരു: പുല്‍പള്ളിയിൽ പൂകൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ മലയാളി കര്‍ഷകരും.

ഇവിടെ പുഷ്പകൃഷിയുമായി നിരവധി മലയാളി കര്‍ഷകർ രംഗത്തുണ്ട്. കുറഞ്ഞ കാലയളവില്‍ മികച്ച വരുമാനം ഉണ്ടാക്കാന്‍ പറ്റുന്ന കൃഷിയെന്ന രീതിയിലാണ് മലയാളി കര്‍ഷകര്‍ ഇതിലേക്ക് കടന്നിരിക്കുന്നത്.

മുമ്പെല്ലാം കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ പൂ കൃഷിയുമായി ബന്ധപ്പെട്ട് മലയാളി കര്‍ഷകരെ കാണാനില്ലായിരുന്നു. ഇപ്പോള്‍ പാട്ടത്തിനു സ്ഥലമെടുത്ത് ചെണ്ടുമല്ലിയും സൂര്യകാന്തിയുമെല്ലാം വിളയിക്കുന്ന കര്‍ഷകര്‍ ഏറെയാണ്. അധികം മഴ ആവശ്യമില്ലാത്ത കൃഷിയാണ് ഇവ. ഒരേക്കര്‍ സ്ഥലത്ത് പു കൃഷി നടത്താന്‍ 30,000 മുതല്‍ 50,000 വരെ ചെലവ് വരുന്നുണ്ട്. ചെണ്ടുമല്ലി പ്രധാനമായും പെയിന്റ് കമ്പനികളാണ് വാങ്ങുന്നത്. കൃഷിയ്ക്കുള്ള വിത്ത് കമ്പനി നല്‍കും. ഈ മേഖലയിൽ മൂന്ന് മാസം കൊണ്ട് വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നതാണ് കൂടുതൽ പേരെ  ആകർഷിക്കുന്നത്. ഇക്കാരണത്താലാണ് കൂടുതല്‍ മലയാളികര്‍ഷകര്‍ ഈ രംഗത്തേക്ക് കടന്നിരിക്കുന്നത്. ഇഞ്ചി കൃഷിയെ അപേക്ഷിച്ച്‌ പുകൃഷിക്കുള്ള സ്ഥലത്തിന് പാട്ടത്തുകയും കുറവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.
[masterslider id="10"]

Related posts