ബെംഗളുരു ഉടൻ തെരുവ് നായ്ക്കളിൽ നിന്ന് മുക്തമാകും; മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ

ബെംഗളൂരു: തെരുവുനായ്ക്കളെ ഒഴിവാക്കി ബെംഗളൂരു നഗരത്തെ മാറ്റാൻ മൃഗസംരക്ഷണ വകുപ്പ് അതീവ ശ്രദ്ധയോടെ പരിശ്രമിക്കുകയാണെന്ന് കർണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ. നഗരത്തിൽ നായ്ക്കളുടെ ആക്രമണവും പേവിഷബാധയും സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ബെംഗളൂരു തെരുവ് നായ വിമുക്തമാക്കാൻ മൃഗസംരക്ഷണ വകുപ്പ് ആലോചിക്കുന്നത്.

തെരുവ് നായ്ക്കളെ പിടികൂടി അവയ്ക്ക് ആവശ്യമായ എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും നൽകേണ്ടത് പ്രധാനമാണ്, അതിനാൽ ആളുകൾ തെരുവ് നായ്കളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ജനങ്ങൾക്ക് തെരുവ് നായ്ക്കളുടെ ശല്യം ഉണ്ടാകാതിരിക്കാനും, തെരുവ് നായ്ക്കളെ രക്ഷപ്പെടുത്താനും ശരിയായി പരിപാലിക്കാനും കഴിയുന്ന ഒരു അഭയകേന്ദ്രത്തിന് കീഴിൽ കൊണ്ടുവരാനും പദ്ധതിയിടുന്നുണ്ടെന്നും ചൗഹാൻ പറഞ്ഞു.

  ഇനിയെങ്കിലും ബിജെപി നേതാക്കൾ അരമനകളുടെ തിണ്ണ നിരങ്ങരുത്; ഹിന്ദു നേതാക്കളെ കാണൂ’: ബിജെപി നേതൃത്വതോട് ലക്ഷ്മിപ്രിയ

ബെംഗളൂരുവിലെ തെരുവ് നായ്ക്കളുടെ ജനനനിരക്ക് നിയന്ത്രിക്കാൻ നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ചൗഹാൻ ബൃഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട വകുപ്പുമായും കൂടിക്കാഴ്ച നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അതിഥി ദേവോ ഭവ': മദ്യലഹരിയിൽ വീട് മാറി കയറി 'അതിഥിതൊഴിലാളി', സ്നേഹത്തോടെ സ്റ്റേഷനിലെത്തിച്ച് പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
[masterslider id="10"]

Related posts

Click Here to Follow Us