ശരവണ സ്റ്റോർസിൽ റെയ്ഡ്, 234.75 കോടി സ്വത്തുക്കൾ കണ്ടുകെട്ടി

ചെന്നൈ : ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈ കേന്ദ്രമായ ജൂവലറി ഗ്രൂപ്പായ ശരവണ സ്റ്റോഴ്സ് തങ്കമാളികയുടെ 234.75 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

ബാലൻസ് ഷീറ്റിൽ കൃത്രിമം കാട്ടിയും ബാങ്ക് ഉദ്യോഗസ്‌ഥരെയും മറ്റ് ചില സ്വകാര്യ വ്യക്തികളെയും ഇന്ത്യൻ ബാങ്കിൽ നിന്ന് സ്വാധീനിച്ച് 240 കോടിയോളം രൂപ വായ്പ കബളിപ്പിച്ചുവെന്നാണ് സ്ഥാപനത്തിനെതിരെയുള്ള കേസ്.

കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്. ഷോറൂം ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് ഐഡി കണ്ടുകെട്ടിയത്. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ 173 കോടിയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. മാർട്ടിന്റെ പേരിലുള്ള തമിഴ്നാട്ടിലെ വിവിധ കമ്പനികളുടെ ഭൂമിയും ബാങ്കുകളും മറവിപ്പിച്ചിട്ടുണ്ട്. നേരത്തെ പലതവണ കോടിക്കണക്കിന് രൂപയുടെ ആസ്തി ഇടിയും ആദായനികുതി വകുപ്പും മരവിപ്പിച്ചിരുന്നു. 2009 ഏപ്രിൽ 1 മുതൽ 2010 ഓഗസ്റ്റ് 10 വരെ സിക്കിം ലോട്ടറിയുടെ സമ്മാനം നേടിയ ടിക്കറ്റുകൾ പെരുപ്പിച്ചു കാണിച്ച് 910 കോടി രൂപ നിയമ വിരുദ്ധമായി സ്വന്തമാക്കിയതുൾപ്പടെയുള്ള കേസുകളാണ് മാർട്ടിന്റെ പേരിലുള്ളത്.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

കൂടാതെ, മാർട്ടിന്റെയും ശരവണ സ്റ്റോഴ്‌സിന്റെയും സ്ഥാപനങ്ങളിലും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് വകുപ്പ് റെയ്‌ഡ് നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഐഡിക്ക് ലഭിച്ച ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ സ്വത്തുക്കൾ മരവിപ്പിക്കാൻ നടപടി സ്വീകരിച്ചതായി ഐഡി ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts