സാലുമരട തിമ്മക്ക ഇനി കർണാടകയുടെ പരിസ്ഥിതി അംബാസഡർ

ബെംഗളൂരു: കർണാടകയിലെ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ ജേതാവുമായ സാലുമരട തിമ്മക്കയ്ക്ക് പരിസ്ഥിതി അംബാസഡർ പദവി നിശ്ചയിച്ച് കർണാടക സർക്കാർ.

തിമ്മക്കയുടെ 111ാം ജന്മദിനച്ചടങ്ങിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. ഈ  നേട്ടത്തിലൂടെ  മന്ത്രിമാർക്ക് തുല്യമായ പദവിയായിരിക്കും തിമ്മക്കയ്ക്ക് ലഭിക്കുക.

ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങിൽ നാഷണൽ ഗ്രീനറി അവാർഡ്  അദ്ദേഹം തിമ്മക്കയ്ക്ക് സമ്മാനിക്കുകയും ചെയ്തു.

പൊതുജനങ്ങളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയാണ് പരിസ്ഥിതി അംബാസഡറെ നിയോഗിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. തിമ്മക്കയുടെ ജന്മദേശത്ത് 10 ഏക്കർ ഭൂമി ഏറ്റെടുത്ത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്താനും സർക്കാരിന്  പദ്ധതിയുണ്ട് . ഇവരുടെ പ്രവർത്തനങ്ങൾ പുതുതലമുറയിലേക്ക് എത്തിക്കാൻ പ്രത്യേക വെബ്‌സൈറ്റും സംസ്ഥാന സർക്കാർ ഒരുക്കും. പബ്ലിക് റിലേഷൻസ് വകുപ്പിനാണ് ഇതിന്റെ ചുമതല. ഇതിനുപുറമേ തിമ്മക്ക’ വെബ് സിരീസ് നിർമ്മിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

തുമകുരുവിലെ ഗുബ്ബിയിൽ 1910 ൽ ആണ് തിമ്മക്കയുടെ ജനനം. ഭർത്താവിനൊപ്പം ഹുളികൽകുണ്ടൂർ പാതയിൽ 45 കിലോമീറ്ററായി 385 ആൽമരങ്ങൾ നട്ടുപരിപാലിച്ചതോടെയാണ് സാലുമരട തിമ്മക്ക ശ്രദ്ധിക്കപ്പെട്ടത് . പിന്നീട് വിവിധ ഭാഗങ്ങളിലായി 8000ത്തോളം മറ്റ് മരങ്ങളും ഇവർ നട്ടുവളർത്തി. ഒരു വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത തിമ്മ പാറമടയിലെ തൊഴിലാളിയായിരുന്നു.

കിലോമീറ്ററുകളോളം വെള്ളവുമായി സഞ്ചരിച്ച് വൃക്ഷത്തൈകൾ നനയ്ക്കുന്ന തിമ്മക്ക ഒരുകാലത്ത് ഹുളികൽ കുണ്ടൂർ പാതയിലെ സ്ഥിരം കാഴ്ചയായിരുന്നു. കഴിഞ്ഞമാസം ബെംഗളൂരു കെംപെഗൗഡ ലൗട്ടിൽ തിമ്മക്കയ്ക്ക് വീടുവെക്കാൻ സർക്കാർ സ്ഥലം അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാർ തന്നെയാണ് ഇവിടെ ഇവർക്ക് വീട് നിർമ്മിച്ച് നൽകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us