ബെംഗളൂരുവിൽ നിന്ന് നാട്ടിലെ ഈ റൂട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളുടെ സമയക്രമത്തിലും റൂട്ടുകളിലും മാറ്റം

bus ksrtc

ബംഗളൂരു: ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് സർവിസ് നടത്തുന്ന ബസുകളുടെ സമയക്രമത്തിലും റൂട്ടുകളിലും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി )മാറ്റങ്ങൾ പ്രഖ്യാപിച്ചു. ദീർഘദൂര യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ബന്ദിപ്പൂർ വനപാതയിലൂടെ സര്‍വിസ് നടത്തുന്ന എ.സി ഗരുഡ പ്രീമിയം ഉൾപ്പെടെയുള്ള പ്രധാന പ്രീമിയം സർവിസുകൾ പുനഃക്രമീകരിച്ചു. ബന്ദിപ്പൂർ നാഷനൽ പാർക്ക് റൂട്ടിലൂടെ സർവിസ് നടത്തുന്ന ഹൈ-എൻഡ് എ.സി ഗരുഡ പ്രീമിയം ബസ് സാറ്റലൈറ്റ് ടൗൺ ബസ് സ്റ്റേഷനിൽ (എം.സി.ടി.സി) നിന്ന് രാത്രി 10.26 ന് പകരം രാത്രി 08.01 ന് പുറപ്പെട്ട് കോഴിക്കോട് പുലർച്ചെ…

Read More

വിവാഹം രജിസ്റ്റർ ചെയ്യാൻ ഇനി ആധാർ മാത്രം പോരാ’ ഇതും വേണം; കർശന നിർദ്ദേശവുമായി സംസ്ഥാന സർക്കാർ

വിവാഹ രജിസ്ട്രേഷന് പ്രായം തെളിയിക്കാൻ ആധാർ മാത്രം പോരാ; സബ് രജിസ്ട്രാർമാർക്ക് ബംഗളൂരു: കർണാടകയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് പ്രായം തെളിയിക്കുന്ന ഏക രേഖയായി ആധാർ കാർഡ് സ്വീകരിക്കരുതെന്ന് സ്റ്റാമ്പ് ആൻഡ് റജിസ്ട്രേഷൻ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർമാർക്കും വകുപ്പ് ഔദ്യോഗികമായി നിർദ്ദേശം നൽകി. ആധാർ കാർഡ് മാത്രം അടിസ്ഥാനമാക്കി വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നുവെന്ന് വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. നിർദ്ദേശം ലംഘിച്ച് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും വകുപ്പ്…

Read More

ചാടിവന്ന് മറച്ചിട്ടു; കുരങ്ങന്റെ ആക്രമണത്തിൽ പരിക്കേറ്റ 91-കാരി മരിച്ചു വീഡിയോ കാണാം

കൊപ്പൾ (കർണാടക): കർണാടകയിലെ കൊപ്പൾ ജില്ലയിലുള്ള ബി.ടി. പാട്ടീൽ നഗറിൽ കുരങ്ങന്റെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ബി.ടി. പാട്ടീൽ നഗർ സ്വദേശിയായ നജമുന്നീസ ബീഗം (91) ആണ് തിങ്കളാഴ്ച മരിച്ചത്. വീടിന് പുറത്ത് നിൽക്കുകയായിരുന്ന നജമുന്നീസയെ കുരങ്ങൻ ആക്രമിക്കുകയും തള്ളിയിടുകയുമായിരുന്നു. വീഴ്ചയിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്ന ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുരങ്ങൻ വയോധികയെ ചാടിവീണ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ബെംഗളൂരുവിലെ രാത്രി യാത്രക്കാർ സൂക്ഷിക്കുക! ഒരാഴ്ച കൊണ്ട് പിടിയിലായത് 32,000-ത്തിലേറെ വാഹനങ്ങൾ!

ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് നടത്തുന്ന പരിശോധന ശക്തമാക്കുന്നു. സെപ്റ്റംബർ 14 മുതൽ 20 വരെയുള്ള ഒരാഴ്ചക്കാലയളവിൽ നഗരത്തിലുടനീളം നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ചു വാഹനമോടിച്ചതിന് 504 കേസുകൾ രജിസ്റ്റർ ചെയ്തു. ആകെ 32,322 വാഹനങ്ങളാണ് ട്രാഫിക് പോലീസ് സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയുടെ ഭാഗമായി അമിതവേഗതയിൽ വാഹനമോടിച്ചവർക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചു. വേഗപ്പൂട്ട് ലംഘിച്ചതിന് 205 കേസുകൾ രജിസ്റ്റർ ചെയ്ത പോലീസ്, ഇവരിൽ നിന്നായി 2.06 ലക്ഷം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും നഗരത്തിലെ പ്രധാന…

Read More

ബിഗ് ബോസ് വീടിനെ ചൂടുപിടിപ്പിച്ച് ഐശ്വര്യ-കടൽ കൊമ്പൻ തമ്മിലെ വഴക്ക്; പുതിയ പോർമുഖ തുറന്ന് നേഹയുടെ ഇടപെടൽ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 8 പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ മത്സരങ്ങളും തർക്കങ്ങളും കൂടുതൽ മുറുകുന്നു. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ ശ്രീലയ എവിക്റ്റ് ആയി പുറത്തുപോയതിന് പിന്നാലെ വീട്ടിലെ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്ന ഐശ്വര്യ – കടൽ കൊമ്പൻ ‘ലൗ ട്രാക്ക്’ ഇപ്പോൾ പുതിയ തർക്കങ്ങളിലേക്കും വാക്കുതർക്കങ്ങളിലേക്കും വഴിമാറുകയാണ്. രാവിലെ തന്നെ ഇരുവരും തമ്മിൽ കടുത്ത വിയോജിപ്പിലും വാക്കേറ്റത്തിലും ഏർപ്പെടുന്ന കാഴ്ചയ്ക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്. നോബിയുടെ ബെഡിൽ ഐശ്വര്യ പോയി കിടന്നതുമായി…

Read More

കോടികളുടെ സ്വത്തുതർക്കം റോഡിലേക്ക്; സഹോദരി രാധയുടെ പരാതിയ്ക്ക് നടി അംബികയുടെ മറുടി ഇങ്ങനെ

ചെന്നൈ: ഒപ്പിട്ട പഴയ ചെക്കുകൾ തട്ടിയെടുത്ത് 46 കോടി രൂപ പിൻവലിക്കാൻ ശ്രമിച്ചെന്ന സഹോദരിയും നടിയുമായ രാധയുടെ പരാതി തള്ളി നടി അംബിക. വസ്തുതകൾ മറച്ചുവെച്ച് രാധ കള്ളക്കരച്ചിൽ കരയുകയാണെന്നും സ്വത്തുതർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാധ തന്നെയാണ് തനിക്ക് ചെക്കുകൾ നൽകിയതെന്നും അംബിക പ്രതികരിച്ചു. ചെക്ക് മടങ്ങിയ സംഭവത്തിൽ രാധയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്വത്തുമായി ബന്ധപ്പെട്ട് തങ്ങൾക്കിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നുവെന്ന് അംബിക സമ്മതിച്ചു. ചെന്നൈയിലുള്ള എ.ആർ.എസ് ഗാർഡൻസ് എന്ന വസ്തുവിലും സ്വർണത്തിലും വ്യാജ രേഖകൾ ചമച്ച് രാധ തട്ടിപ്പ്…

Read More

മാസപ്പടി കേസ്:പിണറായിവിജയനും മുഹമ്മദ്‌റിയാസിനും എതിരെ അന്വേഷണത്തിന്പച്ചകോടി കാട്ടി സർക്കാർ

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി) കത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. പിണറായിക്കും മുഹമ്മദ് റിയാസിനുംഎതിരെ  ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തതായാണ് വിവരം. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചാണ് അന്വേഷണം നടക്കുക. ഇ.ഡി ശുപാർശയെക്കുറിച്ച് അന്വേഷണം നടത്താൻ ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും, ഏത് രീതിയിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന് ഡി.ജി.പി തീരുമാനിക്കുമെന്നും സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. അതേസമയം, ഏതൊരു പരാതിയിലും പ്രാഥമിക…

Read More

13 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് വിനു മോഹനും വിദ്യയും വിവാഹമോചിതരായി

കൊച്ചി: മലയാള സിനിമയിലെ പ്രിയ താരദമ്പതികളായ നടൻ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി. ഏറെ നാളുകളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഇരുവരും തമ്മിലുള്ള ദാമ്പത്യബന്ധം അവസാനിപ്പിച്ച വിവരം പുറത്തുവരുന്നത്. പരസ്പര സമ്മതത്തോടെയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് സൂചന. കഴിഞ്ഞ ഒരു മാസമായി ഇരുവരും വേറെയാണ് താമസിക്കുന്നത്. 2013-ലായിരുന്നു വിനു മോഹന്റെയും വിദ്യയുടെയും വിവാഹം. സിനിമയിലൂടെ പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെയാണ് ഒന്നായത്. സോഷ്യൽ മീഡിയയിലും സ്റ്റേജ് ഷോകളിലും സജീവമായിരുന്ന ഈ ജോഡിക്ക് വലിയ ആരാധക പിന്തുണയുണ്ടായിരുന്നു. എന്നാൽ കുറച്ചുനാളുകളായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ…

Read More

ബെംഗളൂരുവിലെ ബഹിരാകാശ-ശാസ്ത്ര കേന്ദ്രങ്ങൾ സന്ദർശിച്ച് ജാപ്പനീസ് പാർലമെന്റ് പ്രതിനിധി സംഘം

ബെംഗളൂരു: ഇൻഡോ-ജപ്പാൻ വിസിറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ജാപ്പനീസ് പാർലമെന്റ് അംഗങ്ങളുടെ ഉന്നതതല സംഘം ബെംഗളൂരുവിലെ പ്രമുഖ ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO), ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (BEL) എന്നിവ സന്ദർശിച്ചു. ജപ്പാനിലെ മുൻ വിദേശകാര്യ-പ്രതിരോധ മന്ത്രി താരോ കോണോയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രതിനിധി സംഘമാണ് BEL ബെംഗളൂരു കോംപ്ലക്‌സിലെത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിസ്റ്റിംഗ്വിഷ്ഡ് വിസിറ്റേഴ്‌സ് പ്രോഗ്രാമിന്റെ (DVP) ഭാഗമായി സംഘടിപ്പിച്ച ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തിന്റെയും ഭാവി സാധ്യതകളുടെയും പ്രതിഫലനമാണെന്ന്…

Read More

നാളെ രാത്രി 8 മണി മുതൽ രോഗികൾ വഴിയിലാകും? സംസ്ഥാനത്ത് കാത്തിരിക്കുന്നത് വലിയ പ്രത്യാഘാതം!

ബെംഗളൂരു: വാർഷിക ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 108 ആംബുലൻസ് ജീവനക്കാർ സംസ്ഥാന സർക്കാരിന് നൽകിയ 15 ദിവസത്തെ സമയപരിധി അവസാനിച്ചു. സമയപരിധി പൂർത്തിയായിട്ടും ആരോഗ്യ വകുപ്പിന്റെയോ സർക്കാരിന്റെയോ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാത്തതിനെ തുടർന്ന് സമരം ശക്തമാക്കാൻ ജീവനക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ രാത്രി 8 മണിക്ക് ശേഷം സംസ്ഥാനത്തുടനീളം 108 ആംബുലൻസ് സേവനങ്ങൾ പൂർണ്ണമായും നിർത്തിവെക്കും. നാളെ വൈകുന്നേരത്തിനകം ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സർവീസുകൾ പൂർണ്ണമായി സ്തംഭിപ്പിക്കുന്നതിനൊപ്പം കൂട്ടരാജിയടക്കമുള്ള കടുത്ത നിലപാടുകളിലേക്ക് കടക്കുമെന്നും ജീവനക്കാർ മുന്നറിയിപ്പ്…

Read More