ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് മുന്നോടിയായി, അടിയന്തര ബാങ്കിങ് ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്കായി സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. സെപ്റ്റംബർ 26 (നാലാം ശനി), സെപ്റ്റംബർ 27 (ഞായർ) ദിവസങ്ങളിലെ സാധാരണ അവധിയും തുടർന്നുള്ള പണിമുടക്കും കാരണം ബാങ്കിങ് സേവനങ്ങൾ തുടർച്ചയായി അഞ്ച് ദിവസം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന ധനമന്ത്രാലയത്തിന്റെ വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. ഈ സാഹചര്യം ഒഴിവാക്കാൻ ഞായറാഴ്ച എല്ലാ പൊതുമേഖലാ ബാങ്കുകളും (PSB) റീജിയണൽ റൂറൽ ബാങ്കുകളും (RRB) തുറന്നു പ്രവർത്തിക്കാൻ…
Read MoreYear: 2026
നഗരത്തിലെ ജിമ്മുകളിലുളള സുരക്ഷയും വീഴ്ചകളും; വ്യായാമം ജീവനെടുക്കാതിരിക്കാൻ അറിയേണ്ട കാര്യങ്ങൾ
ബെംഗളൂരു: നഗരത്തിലെ ജിമ്മുകളിൽ വർധിച്ചുവരുന്ന സുരക്ഷാവീഴ്ചകളും അധികൃതരുടെ അശ്രദ്ധയും അംഗങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ഇൻഡിരാനഗറിലെ ഒരു പ്രമുഖ ജിമ്മിൽ 10 ദിവസത്തോളമായി ഒരാൾ ക്രൂരമായും അക്രമവാസനയോടെയും വെയ്റ്റുകളും ഡംബെല്ലുകളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും മാനേജ്‌മെന്റ് നടപടിയെടുത്തില്ല. തുടർന്ന് ജിം അംഗമായ അമിത് അഗസ്റ്റിനും സുഹൃത്തുക്കളും ചേര്ന്ന് ഇയാൾ 20 കിലോ തൂക്കമുള്ള വെയ്റ്റ് മറ്റൊരാളുടെ ദേഹത്തേക്ക് വീഴത്തക്കവിധം എറിയുന്നതിന്റെ വിഡിയോ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കപ്പെടുകയും വൈറലാവുകയും ചെയ്തതോടെയാണ് ജിം അധികൃതർ ഇയാളുടെ അംഗത്വം റദ്ദാക്കാൻ തയ്യാറായത്. സംഭവത്തിൽ പോലീസും…
Read Moreകാവേരി നദീജല തർക്കം: സംസ്ഥാനത്തിന് വീണ്ടും തിരിച്ചടി
ന്യൂഡൽഹി: കാവേരി നദീജല പങ്കിടൽ തർക്കത്തിൽ കാവേരി നദീ സംരക്ഷണ സമിതി സമർപ്പിച്ച റിട്ട് ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി നിരസിച്ചത്. നിലവിലുള്ള കാവേരി ജല പങ്കിടൽ ഫോർമുലയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതി കോടതിയെ സമീപിച്ചിരുന്നത്. കർണാടകയ്ക്ക് 70.91 ടിഎംസി വെള്ളം അനുവദിക്കണമെന്നും, സംസ്ഥാനത്തിന്റെ കുടിവെള്ളം, വ്യവസായം, ലിഫ്റ്റ് ഇറിഗേഷൻ, ദ്വിതീയ വിളകൾ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കുള്ള വിഹിതം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ശാസ്ത്രീയവും ചെലവ് കുറഞ്ഞതുമായ പുതിയ ജല…
Read Moreചലച്ചിത്ര താരവും നാടക നടിയുമായ സാവിത്രി ശ്രീധരന്‍ അന്തരിച്ചു
കോഴിക്കോട്: ചലച്ചിത്ര താരവും നാടക നടിയുമായ സാവിത്രി ശ്രീധരന്‍(85) അന്തരിച്ചു. അസുഖ ബാധിതയായി ഏറെനാള്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടില്‍ വെച്ചാണ് അന്ത്യം. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. ഇതേ സിനിമയിലെ അഭിനയത്തിന് 2018ലെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. പതിനാറാം വയസ്സിലായിരുന്നു നാടകരംഗത്തേക്കുള്ള സാവിത്രിയുടെ കടന്നുവരവ്. വളയനാട് കലാസമിതിയുടെ ‘കറുത്ത വെള്ള’ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. കാര യുവജന കലാസമിതിയുടെ ‘നോട്ടുകള്‍’ എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്.
Read Moreപോയസ് ഗാർഡനിലെ ആഡംബര ബംഗ്ലാവിൽ 84-ാം വയസ്സിൽ കുരുന്നുകളെ ഇരയാക്കി; 70 കോടിക്ക് നീതിയെ വിലയ്ക്കുവാങ്ങിയ പ്രമുഖ വ്യവസായി അറസ്റ്റിൽ
ചെന്നൈ: ഡിഎംകെ സർക്കാരിന്റെ കാലത്ത് പൊലീസ് അന്വേഷണം അവസാനിപ്പിച്ച് എഴുതിത്തള്ളിയ പീഡനക്കേസിൽ കോടതി ഇടപെടലിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായിയുടെ നേതൃത്വത്തിൽ നടന്ന ക്രൂരമായ പെൺവാണിഭവും പീഡനങ്ങളും, കേസ് ഒതുക്കിത്തീർക്കാൻ നടന്ന കോടികളുടെ പണമിടപാടുകളുമാണ് ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത്. പത്തോളം പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രമുഖ ഗ്രാനൈറ്റ് സംരംഭമായ ‘ജെം ഗ്രാനൈറ്റ്സ്’ ഉടമ വീരമണി (84) ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. കേസ് പുറത്തുവരാതിരിക്കാനും അന്വേഷണം അട്ടിമറിക്കാനുമായി ഇയാൾ ഉദ്യോഗസ്ഥർക്ക് മാത്രം 70 കോടി രൂപ കൈക്കൂലിയായി നൽകിയെന്നാണ് വിവരങ്ങൾ. കേസുമായി ബന്ധപ്പെട്ട്…
Read Moreപണമുള്ളവർക്ക് മാത്രം വായിക്കാൻ ഉള്ളതല്ല പുസ്തകങ്ങൾ; 26-കാരിയായ അധ്യാപിക ബെംഗളൂരുവിൽ തുടക്കമിട്ട ‘രഹസ്യ ലൈബ്രറി’!
ബംഗളൂരു: ‘കൈവശമുള്ള പുസ്തകങ്ങൾ മറ്റുള്ളവർക്ക് വായിക്കാൻ നൽകാൻ സാധിച്ചില്ലെങ്കിൽ പിന്നെ അതിൽ എന്ത് അർത്ഥമാണുള്ളത്’ എന്ന ചോദ്യവുമായി നഗരത്തിൽ സൗജന്യ ഓൺലൈൻ ലൈബ്രറി തുറന്ന് 26-കാരിയായ അധ്യാപിക മേഥർ (Mather). ‘ഓപ്പൺ ഹൗസ് ലൈബ്രറി’ (Open House Library) എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം തുറന്ന് ഒരു മാസം തികയുന്നതിന് മുൻപ് തന്നെ വായനാപ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ബാല്യകാലത്തെ വായനാനുഭവങ്ങളും ആഗ്രഹങ്ങളുമാണ് ഇത്തരമൊരു സൗജന്യ ലൈബ്രറി എന്ന ആശയത്തിലേക്ക് മേഥറിനെ എത്തിച്ചത്. സ്കൂൾ പഠനകാലത്ത് ആവശ്യത്തിന് പുസ്തകങ്ങൾ ലഭ്യമാകാതിരുന്നതിനാൽ കൂട്ടുകാർ തമ്മിൽ പരസ്പരം കൈമാറിയായിരുന്നു…
Read Moreഇത് പുതിയ മോഡലാണോ?’; ‘അതെ’ എന്ന് മറുപടി പറഞ്ഞതും യുവതിക്ക് നഷ്ടപ്പെട്ടത് ഐഫോൺ
ഗ്രേറ്റർ നോയിഡ: പുതിയ ഫോണാണോ എന്ന് ചോദിച്ചു ഉറപ്പുവരുത്തിയ ശേഷം യുവതിയുടെ കയ്യിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഐഫോൺ തട്ടിയെടുത്ത് കടന്നുകളഞ്ഞ് ബൈക്ക് സംഘം. ഗ്രേറ്റർ നോയിഡ വെസ്റ്റിൽ ജോലിക്ക് പോകാനായി ഇ-റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ശുഭി ഭണ്ഡാരി എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. ഓൺലൈൻ പേയ്മെന്റ് നടത്തുന്നതിനായി യുവതി ഫോൺ പുറത്തെടുത്ത സമയത്താണ് ഹെൽമറ്റ് ധരിച്ച രണ്ടുപേർ ബൈക്കിൽ ഇ-റിക്ഷയ്ക്ക് അടുത്തെത്തിയത്. ആദ്യം ഒരു വിലാസം ചോദിച്ച ഇവർ, പിന്നീട് യുവതിയുടെ കയ്യിലിരുന്ന ഫോണിലേക്ക് ശ്രദ്ധിക്കുകയും “ഇത് പുതിയ ഐഫോൺ ആണോ?” എന്ന് ചോദിക്കുകയുമായിരുന്നു.…
Read Moreശാസ്ത്രത്തിന് പോലുമറിയാത്ത റൂട്ടുകൾ കാണിക്കും; യാത്രക്കാരെ കറക്കി 40 കോടിയുടെ ബിഎംടിസി ഡിജിറ്റൽ ബോർഡുകൾ
ബെംഗളൂരു : ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ ബസുകളുടെ സമയവിവരങ്ങളും റൂട്ടുകളും യാത്രക്കാർക്ക് കൃത്യമായി ലഭ്യമാക്കാൻ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി) സ്ഥാപിച്ച പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (പി.ഐ.എസ്) ഡിസ്‌പ്ലേ ബോർഡുകൾ നോക്കുക്കുത്തിയായി മാറുന്നു. പദ്ധതി നടപ്പിലാക്കി മൂന്ന് വർഷം തികയുന്നതിന് മുൻപ് തന്നെ മിക്കയിടങ്ങളിലെയും ബോർഡുകൾ തകരാറിലാവുകയോ തെറ്റായ വിവരങ്ങൾ പ്രദർശിപ്പിക്കുകയോ ചെയ്യുകയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ നിർഭയ പദ്ധതിക്ക് കീഴിൽ 40 കോടി രൂപ ചെലവഴിച്ചാണ് ബി.എം.ടി.സി നഗരത്തിലുടനീളം 500-ലധികം എൽ.ഇ.ഡി ബോർഡുകൾ സ്ഥാപിച്ചത്. ബസുകൾ എത്തുന്ന സമയം (ഇ.ടി.എ), റൂട്ട്…
Read Moreബെംഗളൂരുവിലെ ബ്ലോക്കിനിടെ വനിതാ ഓട്ടോ ഡ്രൈവർക്ക് ചോക്ലേറ്റ് നൽകി വനിതാ ബൈക്കർ ഐഷ അൻസാരി; മനസ്സ് കവരുന്ന് സോഷ്യൽ മീഡിയ
ബെംഗളൂരു: ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടപ്പോൾ തനിക്ക് സമീപത്തൂടെ ഓട്ടോ ഓടിച്ചുപോയ വനിതാ ഡ്രൈവർക്ക് ചോക്ലേറ്റ് സമ്മാനിച്ച് വനിതാ ബൈക്കറുടെ സ്നേഹപ്രകടനം. സഹജീവികളോട് കാട്ടുന്ന ഇത്തരം കരുതലിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ഈ സംഭവം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ബൈക്ക് റൈഡറായ അലീഷ അൻസാരിയാണ് ഇതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. തിരക്കേറിയ റോഡിൽ ട്രാഫിക്കിൽ കിടക്കുമ്പോഴാണ് അലീഷ അടുത്തായി ഒരു വനിത ഓട്ടോ ഓടിക്കുന്നത് ശ്രദ്ധിക്കുന്നത്. തുടർന്ന് തന്റെ ബൈക്കിലെ ബാഗിൽ നിന്ന് ഒരു ചോക്ലേറ്റ് എടുത്ത് തൊട്ടടുത്തുണ്ടായിരുന്ന സ്കൂട്ടർ യാത്രികന്റെ കയ്യിൽ കൊടുത്ത് അലീഷ…
Read Moreഅന്നദാനത്തിനിടെ തിളച്ച സാമ്പാർ പാത്രത്തിലേക്ക് വീണു; സ്ത്രീ മരിച്ചു
വിജയവാഡ: ആന്ധ്രാപ്രദേശിൽ ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന സമൂഹസദ്യയ്ക്കായി ഭക്ഷണം തയ്യാറാക്കുന്നതിനിടെ തിളച്ചുമറിയുന്ന സാമ്പാർ പാത്രത്തിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ മരിച്ചു. വിജയവാഡ സ്വദേശിയായ മാദ്ധി സുജാത (46) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഭക്തർക്കായി ഒരുക്കിയ അന്നദാനത്തിന്റെ പാചകപ്പുരയിൽ സന്നദ്ധപ്രവർത്തകയായി ജോലി ചെയ്തുകൊണ്ടിരിക്കെ ഞായറാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ അപകടം. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാലിടറി വീണ സുജാത, സമീപത്തുണ്ടായിരുന്ന വലിയ പാത്രത്തിലെ തിളയ്ക്കുന്ന സാമ്പാറിലേക്ക് വീഴുകയായിരുന്നു. അപകടം നടന്നയുടൻ പാചകപ്പുരയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് സുജാതയെ പുറത്തെടുത്ത് ഉടൻ തന്നെ സമീപത്തെ…
Read More