അന്നദാനത്തിനിടെ തിളച്ച സാമ്പാർ പാത്രത്തിലേക്ക് വീണു; സ്ത്രീ മരിച്ചു

വിജയവാഡ: ആന്ധ്രാപ്രദേശിൽ ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന സമൂഹസദ്യയ്ക്കായി ഭക്ഷണം തയ്യാറാക്കുന്നതിനിടെ തിളച്ചുമറിയുന്ന സാമ്പാർ പാത്രത്തിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ മരിച്ചു. വിജയവാഡ സ്വദേശിയായ മാദ്ധി സുജാത (46) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഭക്തർക്കായി ഒരുക്കിയ അന്നദാനത്തിന്റെ പാചകപ്പുരയിൽ സന്നദ്ധപ്രവർത്തകയായി ജോലി ചെയ്തുകൊണ്ടിരിക്കെ ഞായറാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ അപകടം. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാലിടറി വീണ സുജാത, സമീപത്തുണ്ടായിരുന്ന വലിയ പാത്രത്തിലെ തിളയ്ക്കുന്ന സാമ്പാറിലേക്ക് വീഴുകയായിരുന്നു.

അപകടം നടന്നയുടൻ പാചകപ്പുരയിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് സുജാതയെ പുറത്തെടുത്ത് ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശരീരത്തിൽ അതിഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയോടെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തിരക്കേറിയ പാചകസ്ഥലത്ത് രണ്ട് സ്ത്രീകൾ ചേർന്ന് സാമ്പാർ പാത്രം മാറ്റിവെക്കുന്നതിനിടെ നടന്നുപോവുകയായിരുന്ന സുജാത കാലിടറി പാത്രത്തിലേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts