ബെംഗളൂരുവിൽ നിന്ന് നാട്ടിലെ ഈ റൂട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളുടെ സമയക്രമത്തിലും റൂട്ടുകളിലും മാറ്റം

bus ksrtc

ബംഗളൂരു: ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് സർവിസ് നടത്തുന്ന ബസുകളുടെ സമയക്രമത്തിലും റൂട്ടുകളിലും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി )മാറ്റങ്ങൾ പ്രഖ്യാപിച്ചു. ദീർഘദൂര യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ബന്ദിപ്പൂർ വനപാതയിലൂടെ സര്‍വിസ് നടത്തുന്ന എ.സി ഗരുഡ പ്രീമിയം ഉൾപ്പെടെയുള്ള പ്രധാന പ്രീമിയം സർവിസുകൾ പുനഃക്രമീകരിച്ചു. ബന്ദിപ്പൂർ നാഷനൽ പാർക്ക് റൂട്ടിലൂടെ സർവിസ് നടത്തുന്ന ഹൈ-എൻഡ് എ.സി ഗരുഡ പ്രീമിയം ബസ് സാറ്റലൈറ്റ് ടൗൺ ബസ് സ്റ്റേഷനിൽ (എം.സി.ടി.സി) നിന്ന് രാത്രി 10.26 ന് പകരം രാത്രി 08.01 ന് പുറപ്പെട്ട് കോഴിക്കോട് പുലർച്ചെ 03.51 ന് എത്തും. കോഴിക്കോട് നിന്നുള്ള മടക്ക സർവിസ് മാറ്റമില്ലാതെ തുടരും (രാവിലെ 08.25 ന് പുറപ്പെട്ട് വൈകീട്ട് 04.25 ന് ബംഗളൂരുവിൽ എത്തും).

ബംഗളൂരു- കോഴിക്കോട് പാതയില്‍ ഒരു പുതിയ സ്വകാര്യ കോൺട്രാക്റ്റ് എ.സി സീറ്റർ സർവിസ് ആരംഭിച്ചു. ബസ് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് രാത്രി 10.26 ന് പുറപ്പെട്ട് പുലർച്ചെ 5.21 ന് കോഴിക്കോട്ടെത്തും. ബംഗളൂരുവിൽനിന്ന് രാത്രി എട്ട് മണിക്ക് ബന്ദിപ്പൂർ വഴി പുറപ്പെട്ടിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് മാനന്തവാടി വഴി തിരിച്ചു വിടും. പുതിയ സമയക്രമം അനുസരിച്ച് ബസ് രാത്രി 09.32 ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെട്ട് കോഴിക്കോട്ട് രാവിലെ 06.27 ന് എത്തും. വൈകീട്ട് ഏഴിന് കോഴിക്കോട്ടേക്കുള്ള എ.സി സീറ്റർ സർവിസിന് പകരം ഡീലക്സ് ബസ് സര്‍വിസ് നടത്തും. ബസ് സാറ്റലൈറ്റ് ടെർമിനലിൽനിന്ന് പുറപ്പെടുന്ന സർവിസ് കോഴിക്കോട് പുലർച്ചെ 04.25 ന് എത്തും.

ടെർമിനൽ തിരിച്ചുള്ള അപ്‌ഡേറ്റുകൾ
പീനിയ ബസവേശ്വര ടെർമിനലിൽ നിന്നുള്ള ഡീലക്സ് സർവിസ് വൈകീട്ട് 07.40 ന് ആരംഭിക്കും. സാറ്റലൈറ്റ് ടെർമിനലിൽ രാത്രി 08.40 ന് എത്തി പുലർച്ചെ 05.45 ന് കോഴിക്കോട്ടെത്തും. ശാന്തിനഗറിൽ നിന്ന് രാത്രി 09.25 ന് പുറപ്പെടുന്ന ഡീലക്സ് ബസ് എ.സി സീറ്ററാക്കി മാറ്റി. രാത്രി 10.10 ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെട്ട് കോഴിക്കോട് രാവിലെ 7.20 ന് എത്തും. ശാന്തിനഗറിൽ നിന്ന് രാത്രി 10.45 ന് പുറപ്പെടുന്ന പതിവ് ഡീലക്സ് സർവിസും ഏർപ്പെടുത്തി. രാത്രി 11.30 ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്നും പുറപ്പെട്ട് രാവിലെ 09.45 ന് കോഴിക്കോട് എത്തും. സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് രാത്രി 11.40 ന് പുറപ്പെടുന്ന എ.സി സീറ്റർ സർവിസ് രാവിലെ 09.50 ന് കോഴിക്കോട് എത്തും.

ഫ്ലൈബസ് പുനഃക്രമീകരിച്ച സമയക്രമം
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കർണാടക കെ.എസ്.ആർ.ടി.സി) കോഴിക്കോടിനും ബംഗളൂരു വിമാനത്താവളത്തിനും (കെ.ഐ.എ) ഇടയിൽ സർവിസ് നടത്തുന്ന നേരിട്ടുള്ള ഫ്ലൈബസ് സർവിസിന്‍റെ സമയം പുനഃക്രമീകരിച്ചു. പുതിയ സമയക്രമം പ്രകാരം ബസ് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് വൈകീട്ട് 07.30 ന് പകരം വൈകീട്ട് അഞ്ചു മണിക്ക് പുറപ്പെടും പുലർച്ചെ നാലിന് വിമാനത്താവള ടെർമിനൽ ഒന്നിൽ എത്തും.ബംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള ഫ്ലൈബസിന്‍റെ മടക്ക സർവിസ് മാറ്റമില്ലാതെ തുടരും. ടെർമിനൽ ഒന്നിൽ നിന്ന് രാത്രി 10.40 ന് പുറപ്പെട്ട് രാവിലെ 07.15 ന് കോഴിക്കോട് എത്തും.

അന്താരാഷ്ട്ര വിമാന സമയക്രമവുമായി പൊരുത്തപ്പെടുന്നതിനും അന്താരാഷ്ട്ര യാത്രക്കാരെ സഹായിക്കുന്നതിനുമാണ് മാറ്റം നടപ്പാക്കിയതെന്ന് കർണാടക കെ.എസ്.ആർ.ടി.സി യുടെ കേരള മേഖല ലെയ്‌സൺ ഓഫിസർ ജി. പ്രശാന്ത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts