ബെംഗളൂരുവിലെ ബ്ലോക്കിനിടെ വനിതാ ഓട്ടോ ഡ്രൈവർക്ക് ചോക്ലേറ്റ് നൽകി വനിതാ ബൈക്കർ ഐഷ അൻസാരി; മനസ്സ് കവരുന്ന് സോഷ്യൽ മീഡിയ

ബെംഗളൂരു: ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടപ്പോൾ തനിക്ക് സമീപത്തൂടെ ഓട്ടോ ഓടിച്ചുപോയ വനിതാ ഡ്രൈവർക്ക് ചോക്ലേറ്റ് സമ്മാനിച്ച് വനിതാ ബൈക്കറുടെ സ്നേഹപ്രകടനം. സഹജീവികളോട് കാട്ടുന്ന ഇത്തരം കരുതലിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ഈ സംഭവം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ബൈക്ക് റൈഡറായ അലീഷ അൻസാരിയാണ് ഇതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

തിരക്കേറിയ റോഡിൽ ട്രാഫിക്കിൽ കിടക്കുമ്പോഴാണ് അലീഷ അടുത്തായി ഒരു വനിത ഓട്ടോ ഓടിക്കുന്നത് ശ്രദ്ധിക്കുന്നത്. തുടർന്ന് തന്റെ ബൈക്കിലെ ബാഗിൽ നിന്ന് ഒരു ചോക്ലേറ്റ് എടുത്ത് തൊട്ടടുത്തുണ്ടായിരുന്ന സ്കൂട്ടർ യാത്രികന്റെ കയ്യിൽ കൊടുത്ത് അലീഷ അത് ആ ഓട്ടോ ഡ്രൈവർക്ക് കൈമാറാൻ അഭ്യർത്ഥിച്ചു. സ്കൂട്ടർ യാത്രികൻ ചോക്ലേറ്റ് അവർക്ക് നൽകിയതോടെ അലീഷ തംസ് അപ്പ് കാട്ടി സന്തോഷം പ്രകടിപ്പിച്ചു.

കുടുംബവും മക്കളെയുമൊക്കെ നോക്കാനായി ഇത്തരം കഠിനാധ്വാനം നിറഞ്ഞ തൊഴിലുകളിൽ ഏർപ്പെടുന്ന സ്ത്രീകളെ അഭിനന്ദിച്ചുകൊണ്ടാണ് അലീഷ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “ആണായാലും പെണ്ണായാലും അധ്വാനം പ്രത്യേകതയുള്ളതാണ്” എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. ട്രാഫിക് ബ്ലോക്കുകളിലെ ഹോൺ അടികൾക്കും തിടുക്കങ്ങൾക്കും ഇടയിൽ അപരിചിതയായ ഒരു സ്ത്രീക്ക് നൽകിയ ഈ ചെറിയ സമ്മാനം വലിയ സന്ദേശമാണ് നൽകുന്നതെന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts