വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപ്പൊള്ളും; ‘സൂപ്പർ എൽ നിനോ’ ഭീഷണിയിൽ രാജ്യം: അടിയന്തര മുൻകരുതലുകൾക്ക് ആഹ്വാനം ചെയ്ത് ശാസ്ത്രലോകം

ന്യൂഡൽഹി: ഭൂമിയെ ചുട്ടുപൊള്ളിക്കാൻ പോകുന്ന മറ്റൊരു വിനാശകരമായ കാലാവസ്ഥാ പ്രതിഭാസത്തിന് ആഗോള തലത്തിൽ വീണ്ടും കളമൊരുങ്ങുന്നു. വരാനിരിക്കുന്ന ‘സൂപ്പർ എൽ നിനോ’യെ നേരിടാൻ ഇന്ത്യ അടിയന്തരമായി സജ്ജമാകണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ഇരുനൂറോളം പാരിസ്ഥിതിക ശാസ്ത്രജ്ഞരും ഗവേഷകരും രംഗത്തെത്തി. 2024-ൽ സംഭവിച്ച അതിതീവ്രമായ എൽ നിനോയ്ക്ക് ശേഷം, വെറും രണ്ട് വർഷത്തിനിപ്പുറം വീണ്ടുമൊരു അതിതീവ്ര കാലാവസ്ഥാ വ്യതിയാനം വന്നെത്തുന്നത് ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സെപ്റ്റംബർ 16-ന് ശാസ്ത്രജ്ഞർ തയാറാക്കി സെപ്റ്റംബർ 19-ന് പുറത്തുവിട്ട ‘കോൾ ടു ആക്ഷൻ’ എന്ന തുറന്ന…

Read More

ചാരമായത് 24 കോടിയുടെ വസ്ത്രശേഖരം; കോടികൾ കത്തിച്ചാമ്പലാക്കിയത് 10,000 രൂപയുടെ പക!

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുള്ള പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രത്തിൽ കോടികളുടെ നഷ്ടത്തിനിടയാക്കിയ വമ്പൻ തീപിടിത്തം അപകടമല്ലെന്നും പ്രതികാര നടപടിയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന ശ്യാം സംഗിനി മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ 14 കടകൾ പൂർണമായി കത്തുകയും ഏകദേശം 24 കോടി രൂപയുടെ തുണിത്തരങ്ങൾ നശിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ മുൻ അക്കൗണ്ടന്റായ വിനോദ് പണ്ഡിറ്റ് സാവ്‌ലെയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശമ്പള കുടിശ്ശികയായ 10,000 രൂപ നൽകാതെ അപമാനിച്ചതിലുള്ള പ്രതികാരമാണ് അതിക്രമത്തിന് പിന്നിലെന്ന് ഇയാൾ പൊലീസിന് മൊഴി…

Read More

പെൺവേഷം കെട്ടി രാത്രി തെരുവിൽ യുവാവിന്റെ ‘സുരക്ഷാ പരീക്ഷണം’; നേരിട്ടത് വെറുപ്പുളവാക്കുന്ന ദുരനുഭവങ്ങൾ

ഡൽഹി നഗരത്തിൽ രാത്രികാലങ്ങളിൽ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണെന്ന് അറിയാൻ വേറിട്ട പരീക്ഷണവുമായി യുവാവ് തെരുവിലിറങ്ങി. കണ്ടന്റ് ക്രിയേറ്റർ കൂടിയായ യുവാവ് സ്ത്രീ വസ്ത്രം ധരിച്ച് മുഖം മറച്ച് സ്കൂട്ടിയിൽ രാത്രി നഗരത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. എന്നാൽ ഈ പരീക്ഷണം തനിക്ക് മറക്കാനാവാത്ത പേടിപ്പെടുത്തുന്ന അനുഭവങ്ങളാണ് നൽകിയതെന്നും പലരുടെയും പ്രതികരണങ്ങൾ വല്ലാത്ത വെറുപ്പുളവാക്കിയെന്നും വെളിപ്പെടുത്തി യുവാവ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വൻതോതിൽ വൈറലാവുകയാണ്. വെറും രണ്ട് മണിക്കൂർ മാത്രമാണ് ഈ പരീക്ഷണത്തിനായി സ്ത്രീ വേഷത്തിൽ യാത്ര ചെയ്തതെന്നും, ആ ചുരുങ്ങിയ സമയത്തിനുള്ളിൽ തനിക്ക്…

Read More

ബെംഗളൂരു മലയാളി കൂട്ടായ്മ ഡബ്യൂ.എം.എസ്.സി.യുടെ ഓണാഘോഷം: ‘തിമിർത്തോണം 2026’ വർണാഭമായി

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്യൂ.എം.എസ്.സി.) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ‘തിമിർത്തോണം 2026’ സെപ്റ്റംബർ 20-ന് ശബരി വിഹാർ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ വർണാഭമായി നടന്നു. കന്നമംഗല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ. യെല്ലപ്പ ചടങ്ങു തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു. മാർക്കോൺ ഹോംസ് പ്രധിനിധി അബ്ദുൾ ഖാദർ ,പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റംസീൽ മുഹമ്മദ് അലി എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഡബ്യൂ.എം.എസ്.സി. ഭാരവാഹികളായ ബിപിൻ, മിഥുൻ, റിന്റോ, വൈശാഖ്, രജിലേഷ്, അനിത, അജയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഓണോത്സവത്തോടനുബന്ധിച്ച്…

Read More

യൂറോപ്പിൽ എക്കാലത്തെയും ഉയർന്ന വേനൽച്ചൂട്: ജർമനിയിൽ മരണസംഖ്യ 16,300 കടന്നു, കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ദുരിതം;

ബർലിൻ: വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വേനൽക്കാല ചൂടിലൂടെയാണ് 2026-ൽ യൂറോപ്പ് കടന്നുപോയതെന്ന് കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് വ്യക്തമാക്കി. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ രേഖപ്പെടുത്തിയ ആഗോള താപനില 2003-ൽ അനുഭവപ്പെട്ട ഉയർന്ന ചൂടിന്റെ സർവകാല റെക്കോർഡുകളെയും മറികടന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഭൂഖണ്ഡത്തിലുടനീളം അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആശങ്കയായി ജർമനിയിലെ അതിതീവ്ര ഉഷ്ണദിനങ്ങൾ യൂറോപ്പിലെ ഈ കാലാവസ്ഥാ വ്യതിയാനം ജർമനിയെ വലിയ രീതിയിലാണ് ബാധിച്ചതെന്ന് രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഡി.ഡബ്ല്യു.ഡി (DWD) വെളിപ്പെടുത്തി. നഗരങ്ങളിൽ…

Read More

രാജാജിനഗറിലെ മെട്രോ ട്രാക്കിലേക്ക് യുവാവ് വീണു

ബെംഗളൂരു : രാജാജിനഗർ മെട്രോ സ്റ്റേഷനിൽ ട്രാക്കിലേക്ക് ആൾ വീണതിനെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം പ്രദേശത്ത് നേരിയ പരിഭ്രാന്തി പരന്നു. രാജാജിനഗർ സ്വദേശിയായ നാൽപ്പതുകാരനാണ് വൈകുന്നേരം നാലു മണിയോടെ ട്രാക്കിലേക്ക് വീണത്. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇയാൾ ട്രാക്കിലേക്ക് ചാടാൻ ശ്രമിച്ചതാണെന്നാണ് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അധികൃതരുടെ നിഗമനം. സംഭവം നടക്കുമ്പോൾ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിനുകൾ വരികയോ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെടുകയോ ചെയ്യാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.…

Read More

പഠനവും വസ്ത്രധാരണവും ഇന്നും കടമ്പ; ‘മുസ്‌ലിം പെണ്ണിന് പഠിക്കാനും വസ്ത്രം ധരിക്കാനും സമൂഹത്തോട് നിരന്തരം കലഹിക്കേണ്ടി വന്നു’: പെൺദുരിതം വെളിപ്പെടുത്തി ഷാഹിറ എടക്കാട്

കണ്ണൂർ: 1980–90 കാലഘട്ടങ്ങളിൽ സംസ്ഥാനത്ത് മറ്റ് സമുദായങ്ങളിലെ പെൺകുട്ടികൾക്ക് ഇഷ്ടത്തിനനുസരിച്ച് പഠിക്കാനും വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നപ്പോൾ, മുസ്‌ലിം പെൺകുട്ടികൾക്ക് സ്വന്തം സമുദായത്തോടും ബന്ധുക്കളോടും നിരന്തരം കലഹിക്കേണ്ടി വന്നിരുന്നുവെന്ന് എഴുത്തുകാരിയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഷാഹിറ എടക്കാട്. അന്നത്തെ കാലത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് മുന്നേറാൻ ഒരു മുസ്‌ലിം പെൺകുട്ടി നേരിടേണ്ടി വന്ന കടുത്ത പ്രതിസന്ധികൾ വിവരിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. അഭിനന്ദനങ്ങൾക്ക് പകരം അവഗണനയും കുത്തുവാക്കുകളും എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ ടോപ്പറായി വിജയിച്ചപ്പോൾ കുടുംബത്തിൽനിന്നും ബന്ധുക്കളിൽനിന്നും അഭിനന്ദനങ്ങൾക്ക് പകരം അവഗണനയും കുത്തുവാക്കുകളുമാണ്…

Read More

അക്കൗണ്ടിൽ നിന്ന് അറിയിപ്പില്ലാതെ പണം പിടിച്ചാൽ മിണ്ടാതിരിക്കേണ്ട: ബാങ്കുകളിൽ നിന്ന് പണം തിരികെ വാങ്ങാൻ ആർ.ബി.ഐ നിയമങ്ങൾ

കൊച്ചി: അക്കൗണ്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ ബാങ്കുകൾ പണം പിടിച്ചെടുക്കുന്നതിനെതിരെ ഉപഭോക്താക്കൾക്ക് ശക്തമായി പ്രതികരിക്കാമെന്നും, ആർ.ബി.ഐ ചട്ടങ്ങൾ ലംഘിച്ച് ഈടാക്കിയ തുക തിരികെ നേടാൻ നിയമപരമായ അവകാശമുണ്ടെന്നും വ്യക്തമാക്കപ്പെടുന്നു. ഇന്ന് ഒട്ടുമിക്ക സാധാരണക്കാരും നേരിടുന്ന പ്രധാന പരാതികളിൽ ഒന്നാണ് മിനിമം ബാലൻസ് നിലനിർത്തിയില്ലെന്ന പേരിൽ അക്കൗണ്ടിൽ നിന്ന് ബാങ്കുകൾ ഏകപക്ഷീയമായി പണം പിടിക്കുന്നത്. എന്നാൽ, ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൃത്യമായ മാനദണ്ഡങ്ങളും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ടിന്റെ തരം അനുസരിച്ച് നിലനിർത്തേണ്ട മിനിമം ബാലൻസിൽ വ്യത്യാസമുണ്ടാകുമെങ്കിലും, കുറവ് വരുത്തുന്ന…

Read More

സ്വത്ത് വിഭജിക്കാൻ ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ട! ബെംഗളൂരുവിൽ ഓൺലൈനായി അപേക്ഷിക്കാം, പക്ഷേ ഈ നിബന്ധനകൾ അറിയണം!

ബെംഗളൂരു: ബെംഗളൂരുവിലെ സ്വത്ത് ഉടമകൾക്ക് ഇനിമുതൽ ഖാതാ വിഭജനത്തിന് (Khata Bifurcation) ഓൺലൈനായി അപേക്ഷിക്കാം. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (GBA) നവീകരിച്ച ഇ-ആസ്തി 2.0 (eAasthi 2.0) സിസ്റ്റത്തിന് കീഴിലുള്ള പുതിയ മൊഡ്യൂൾ ഒക്ടോബർ 5 മുതൽ നിലവിൽ വരും. സംവിധാനം സജ്ജമാണെങ്കിലും, വസ്തുക്കൾ വിഭജിക്കുന്നത് സംബന്ധിച്ച അന്തിമ നിയമങ്ങൾ സർക്കാർ പുറപ്പെടുവിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഇ-ആസ്തി 2.0-യുടെ പ്രധാന കൂട്ടിച്ചേർക്കലുകളിൽ ഒന്നാണ് ഈ ഖാതാ വിഭജന സൗകര്യം. ഫൈനൽ കൊമേഴ്‌സ്യൽ എ-ഖാതാ വിഭജനത്തിനായുള്ള ഓപ്ഷൻ ഒക്ടോബർ 5…

Read More

പെറ്റമ്മയെയും അനിയത്തിയെയും പിടിച്ചുകൊടുത്തു; ബെംഗളൂരുവിനെ നടുക്കിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം പുറത്ത്

ബെംഗളൂരു: സീഗെഹള്ളിയിൽ കഴിഞ്ഞ ജൂൺ 22-ന് നടന്ന് രാജ്യത്തെ തന്നെ ഞെട്ടിച്ച കുടുംബത്തിലെ മൂന്നുപേരുടെ ക്രൂരമായ കൊലപാതക കേസിൽ മകൾ ശ്വേതയ്ക്കും കാമുകൻ കെന്നത്തിനുമെതിരെ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കെ.ആർ പുരം പോലീസ് സിറ്റി കോടതിയിൽ സമർപ്പിച്ച 2,085 പേജുകളുള്ള വിശദമായ കുറ്റപത്രത്തിൽ 110 സാക്ഷികളുടെ മൊഴികളും നിർണായക തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വർധിച്ചുവരുന്ന കടബാധ്യതകളെ ചൊല്ലിയുള്ള തർക്കങ്ങളും സാമ്പത്തിക ബാധ്യതകളും പുറത്തറിയാതിരിക്കാനാണ് മാതാപിതാക്കളെയും അനിയത്തിയെയും വധിക്കാൻ ഇരുവരും ഗൂഢാലോചന നടത്തിയത് എന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കാൻ സഹായിച്ചതും…

Read More