ബെംഗളൂരു മലയാളി കൂട്ടായ്മ ഡബ്യൂ.എം.എസ്.സി.യുടെ ഓണാഘോഷം: ‘തിമിർത്തോണം 2026’ വർണാഭമായി

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്യൂ.എം.എസ്.സി.) നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ‘തിമിർത്തോണം 2026’ സെപ്റ്റംബർ 20-ന് ശബരി വിഹാർ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ വർണാഭമായി നടന്നു.

കന്നമംഗല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ. യെല്ലപ്പ ചടങ്ങു തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു. മാർക്കോൺ ഹോംസ് പ്രധിനിധി അബ്ദുൾ ഖാദർ ,പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റംസീൽ മുഹമ്മദ് അലി എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഡബ്യൂ.എം.എസ്.സി. ഭാരവാഹികളായ ബിപിൻ, മിഥുൻ, റിന്റോ, വൈശാഖ്, രജിലേഷ്, അനിത, അജയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഓണോത്സവത്തോടനുബന്ധിച്ച് വിവിധ കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറി.തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു.കണ്ണൂർ മെലഡീസിന്റെ ഗാനമേളയും ‘കോമഡി ഉത്സവം’ ഫെയിം പ്രകാശ് പട്ടാമ്പിയുടെ ഹാസ്യപരിപാടിയും ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി.
ഓണാഘോഷത്തിന്റെ ഭാഗമായി നിരവധി ഓണക്കളികളും മത്സരങ്ങളും അരങ്ങേറി.

ഡബ്യൂ.എം.എസ്.സി. അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ആഘോഷം ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും ഓണസന്ദേശം പകർന്നുനൽകിയ മനോഹരമായ ഒരു കൂട്ടായ്മയായി മാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts