ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) രംഗത്തെത്തി. അല്ലാത്തപക്ഷം രാജ്യവ്യാപകമായി കടുത്ത സമരം ആരംഭിക്കുമെന്ന് സി.ജെ.പി നേതാവ് അഭിജീത് ദിപ്കെ ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ, സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ മരവിപ്പിക്കുക, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നിർത്തിവയ്ക്കുക എന്നീ ആവശ്യങ്ങളും പാർട്ടി ഉന്നയിച്ചിട്ടുണ്ട്. ജനങ്ങളുടെ വോട്ടുകൾ ചോർത്തപ്പെടുകയാണെന്നും വോട്ടവകാശം സംരക്ഷിക്കപ്പെടാതെ മറ്റ് വിഷയങ്ങളിൽ പ്രചാരണം നടത്തിയിട്ട് കാര്യമില്ലെന്നും സി.ജെ.പി മുഖ്യ വക്താവ് സൗരവ്…
Read MoreYear: 2026
അഞ്ചു മാസം പ്രായമായ കുഞ്ഞ് തീ പൊള്ളലേറ്റു മരിച്ചു
തിരുവാലി (മലപ്പുറം) ∙ അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു. കാലടി മഞ്ഞപ്ര പഞ്ചായത്ത് പന്നികശേരി വീട്ടില്‍ സജീവിന്റെ മകള്‍ ശ്രീഭദ്രയണ് മരിച്ചത്. തിരുവാലി കുളക്കാട്ടിരിയാണ് കുടുംബം താമസിക്കുന്നത്. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കവെ മെത്തയ്ക്ക് തീപിടിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ വീടിനകത്ത് കിടത്തി ഭാര്യയും ഭര്‍ത്താവും ഫാമില്‍ ജോലി ചെയ്യുകയായിരുന്നു. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടാണ് കുട്ടിയുടെ അടുത്തേക്ക് ഇവര്‍ ഓടിയെത്തിയത്. ഷോർട്ട് സര്‍ക്യൂട്ട് മുലം സീലിങ് ഫാനില്‍ നിന്ന് കിടക്കയിലേക്ക്…
Read Moreബെംഗളൂരു മെട്രോ പിങ്ക് ലൈൻ: റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി; സർവീസ് എന്ന് ആരംഭിക്കും? അറിയാൻ വായിക്കൂ
ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിലെ ഉയർത്തിയ (എലവേറ്റഡ്) പാതയിൽ സർവീസ് നടത്തുന്നതിനായി നിർമ്മിച്ച പുതിയ ബി.ഇ.എം.എൽ (BEML) ട്രെയിനുകൾക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചു. കാളേന അഗ്രഹാര മുതൽ താവരക്കര വരെയുള്ള 7.5 കിലോമീറ്റർ നീളമുള്ള പാതയിൽ യാത്രാസേവനം ആരംഭിക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണിത്. മെട്രോ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ (CMRS) അന്തിമ പരിശോധനയ്ക്കായി സമർപ്പിക്കുന്ന രേഖകളിൽ ഈ അനുമതി പത്രവും ഉൾപ്പെടുത്തുമെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) വാർത്താക്കുറിപ്പിൽ അറിയിച്ചു. സി.എം.ആർ.എസിന്റെ പരിശോധനയ്ക്കും ഔദ്യോഗിക അനുമതിക്കും ശേഷമേ പാത പൊതുജനങ്ങൾക്കായി…
Read Moreചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേയിൽ അപകടം; നാല് പേർ മരിച്ചു
ബെംഗളൂരു : കർണാടകയിലെ കോലാറിലും റായ്ച്ചൂരിലുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ആറു പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നൈ-ബെംഗളൂരു എക്സ്പ്രസ് വേയിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു പേരാണ് മരിച്ചത്. കോലാർ ജില്ലയിലെ ബംഗാർപേട്ട് താലൂക്കിൽ മരഗലിന് സമീപമായിരുന്നു അപകടം. മൂന്ന് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇയാളെ കോലാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും പൂനെ സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബംഗാർപേട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കോലാറിലെ…
Read Moreമൈസൂരു ദസറ ആഘോഷം: ഗോൾഡ് കാർഡുകളുടെയും ടിക്കറ്റുകളുടെയും വിൽപ്പന ആരംഭിച്ചു; നിരക്കുകൾ അറിയാൻ വായിക്കാം
ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളുടെ സമാപന പരിപാടികൾക്കുള്ള ഗോൾഡ് കാർഡുകളുടെയും ടിക്കറ്റുകളുടെയും ഓൺലൈൻ വിൽപ്പന ആരംഭിച്ചു. ജംബൂ സവാരി, ടോർച്ച്‌ലൈറ്റ് പരേഡ്, ഡ്രോൺ ഷോ എന്നീ പ്രധാന ആകർഷണങ്ങൾക്കുള്ള ടിക്കറ്റുകളാണ് ഔദ്യോഗിക മൈസൂരു ദസറ വെബ്‌സൈറ്റ് വഴി ലഭ്യമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11.30 മുതലാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ വർഷത്തെ ടിക്കറ്റ് നിരക്കുകൾ തന്നെയാണ് ഇത്തവണയും തുടരുന്നത്. ടിക്കറ്റ് നിരക്കിൽ വർധനവൊന്നും വരുത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണറുടെയും ദസറ സ്പെഷ്യൽ ഓഫീസറുടെയും കാര്യാലയം വ്യക്തമാക്കി. ഒരു ഗോൾഡ് കാർഡോ…
Read Moreകോളുകൾക്ക് കാത്തിരിക്കേണ്ട; കെമ്പെഗൗഡ വിമാനത്താവളത്തിൽ വരാനിരിക്കുന്നത് ഈ പുതിയ സംവിധാനം ഇതാണ്
ബെംഗളൂരു: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിന്റെയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായി കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (KIA) ഐ.വി.ആർ.എസ് (Interactive Voice Response System) സംവിധാനം പരിഷ്കരിക്കുന്നു. ഫോൺ വിളിക്കുന്ന യാത്രക്കാർക്ക് മുൻകൂട്ടി റെക്കോർഡ് ചെയ്ത ശബ്ദ നിർദേശങ്ങളിലൂടെയും കീപാഡ് അമർത്തുന്നതിലൂടെയും വിമാന സമയം, മറ്റ് വിമാനത്താവള വിവരങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുന്ന ഓട്ടോമേറ്റഡ് ഫോൺ സാങ്കേതികവിദ്യയാണ് ഐ.വി.ആർ.എസ്. നിലവിൽ 080-6678555, 080-47406666 എന്നീ ഫോൺ നമ്പറുകൾ വഴിയാണ് വിമാനത്താവളത്തിലെ വിവര അന്വേഷണങ്ങൾക്കും നഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കുമായി ഐ.വി.ആർ.എസ് സംവിധാനം പ്രവർത്തിക്കുന്നത്. എന്നാൽ പ്രതിദിനം വിമാനത്താവളം…
Read Moreസാധാരണ ക്ലബ്ബുകൾക്ക് വിട: വ്യത്യസ്ത പ്രമേയങ്ങളുമായി ബെംഗളൂരുവിൽ വന്യമായ പാർട്ടി വിപ്ലവം
ബെംഗളൂരു: സാധാരണ ഡിജെ നൈറ്റുകൾക്കും ക്ലബ്ബുകൾക്കും അപ്പുറം തികച്ചും വ്യത്യസ്തവും വിചിത്രവുമായ തീം പാർട്ടികളിലേക്ക് ബെംഗളൂരുവിലെ യുവത്വം ചുവടുമാറുന്നു. എൻട്രി ഫീ നൽകി നൃത്തം ചെയ്യുന്ന പരമ്പരാഗത പാർട്ടി ശൈലിയിൽ നിന്ന് മാറി, വസ്ത്രധാരണത്തിലും പാർട്ടി വേദികളിലും പുത്തൻ പരീക്ഷണങ്ങൾക്കാണ് നഗരം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കൊട്ടാര സദസ്സുകളെ ഓർമ്മിപ്പിക്കുന്ന രാജ്കീയ പാർട്ടികൾ, പുലർച്ചെ ആറ് മണിക്ക് ജിമ്മുകളിൽ നടക്കുന്ന റീമിക്സ് പാർട്ടികൾ, ആശുപത്രി സമുച്ചയങ്ങളിൽ സംഘടിപ്പിക്കുന്ന സംഗീത സായാഹ്നങ്ങൾ എന്നിവ ഇവിടുത്തെ രാത്രിജീവിതത്തെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്. ബ്രിഡ്ജർട്ടൺ ബോളും അണ്ടർഗ്രൗണ്ട് റാവുകളും തരംഗമായി…
Read Moreഖാത മാറ്റത്തിനും ഓൺലൈൻ സേവനങ്ങൾക്കും പുതിയ നിരക്ക്: ബെംഗളൂരുവിൽ ജനങ്ങൾക്ക് വരുന്നത് വൻ സാമ്പത്തിക ബാധ്യതയോ?
ബെംഗളൂരു: ബെംഗളൂരുവിലെ സ്വത്ത് നികുതി അടവുകൾക്ക് പുറമെ, ഇ-ഖാത, ബി-ഖാതയിൽ നിന്ന് എ-ഖാതയിലേക്കുള്ള മാറ്റം, പുതിയ ഖാത, ലേഔട്ട് ഖാത തുടങ്ങിയ വിവിധ തദ്ദേശീയ സേവനങ്ങൾക്കും ഉപയോക്താക്കളിൽ നിന്ന് സോഫ്റ്റ്‌വെയർ സേവന ഫീസ് ഈടാക്കാൻ അഞ്ച് സിറ്റി കോർപ്പറേഷനുകളും തീരുമാനിച്ചു. ഡിജിറ്റൽ സേവനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഈ തുക ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെയും (ജി.ബി.എ) കോർപ്പറേഷനുകളുടെയും സാങ്കേതിക സൗകര്യങ്ങളുടെ പരിപാലനത്തിനും നവീകരണത്തിനുമായാണ് ഉപയോഗിക്കുക. നേരത്തെ പുറത്തുവന്ന വിവരങ്ങളനുസരിച്ച് സ്വത്ത് നികുതി ഇടപാടുകൾക്ക് റസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് 200 രൂപയും നോൺ-റസിഡൻഷ്യൽ അല്ലെങ്കിൽ മിക്സഡ് കെട്ടിടങ്ങൾക്ക് 1000 രൂപയുമാണ്…
Read Moreമാസത്തിൽ 2,000 രൂപ കിട്ടാൻ പുതിയ നിബന്ധനകൾ; ഗൃഹലക്ഷ്മിയിൽ വൻ വെട്ടിനിരത്തലിന് കർണാടക സർക്കാർ? ; അറിയാൻ വായിക്കാം
ബെംഗളൂരു: കർണാടക സർക്കാരിന്റെ പ്രമുഖ ക്ഷേമപദ്ധതിയായ ഗൃഹലക്ഷ്മി യോജനയുടെ അർഹതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അർഹരായ ഗുണഭോക്താക്കൾക്ക് മാത്രം ആനുകൂല്യം ഉറപ്പാക്കുന്നതിനും പദ്ധതിയിലെ ക്രമക്കേടുകൾ തടയുന്നതിനുമായി സംസ്ഥാന സർക്കാർ നടപടികൾ കർശനമാക്കുകയാണ്. ഇതിന്റെ ഭാഗമായി എസ്‌ഐആർ (SIR) പ്രക്രിയ പൂർത്തിയാക്കിയ ശേഷം വിവരങ്ങളുടെ പുനഃപരിശോധന ആരംഭിക്കും. പദ്ധതി സംസ്ഥാനത്തെ നിവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള നിർണ്ണായക നീക്കത്തിലാണ് അധികൃതർ. പുതിയ മാനദണ്ഡങ്ങൾ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി ഗുണഭോക്താക്കളായ സ്ത്രീകളുടെ വിവരം കൂടാതെ ഭർത്താവിന്റെ വിവരങ്ങളും ബന്ധിപ്പിക്കുന്നത് ഇനിമുതൽ നിർബന്ധമാണ്. ബാങ്ക്…
Read Moreകാടുകയറി 40 വേട്ടക്കാർ; സംസ്ഥാനത്തെ വനങ്ങൾ കാക്കാൻ ബെൽജിയൻ സ്നിഫർ നായ്ക്കൾ
ബെംഗളൂരു : ഹനൂർ വനമേഖലയിൽ വനംവകുപ്പിന്റെ വെടിവെപ്പിൽ മൂന്ന് വേട്ടക്കാർ കൊല്ലപ്പെട്ട സംഭവത്തിന് ശേഷവും കാടുകളിൽ വേട്ടയാടൽ തുടരുന്നതായി റിപ്പോർട്ട്. ചാമരാജനഗർ ജില്ലയിൽ നാൽപ്പതിലധികം വേട്ടക്കാർ ഇപ്പോഴും സജീവമാണെന്ന വിവര പുറത്തുവന്നതോടെ വന്യജീവി വേട്ടയും അനധികൃത മരംമുറിക്കലും തടയാൻ വനംവകുപ്പ് വൻ പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി വനമേഖലകളിൽ പ്രത്യേക പരിശീലനം ലഭിച്ച ‘ബെൽജിയൻ സ്നിഫർ നായ്ക്കളുടെ’ നിരയെ വിന്യസിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യജീവി വേട്ടയും പ്രത്യേകിച്ച് കാട്ടാനകളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളും തടയാൻ പുതിയ സാങ്കേതികവിദ്യകളും വനംവകുപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിന്റെ മുന്നോടിയായി ബന്ദിപ്പൂരിലെ…
Read More