ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) രംഗത്തെത്തി. അല്ലാത്തപക്ഷം രാജ്യവ്യാപകമായി കടുത്ത സമരം ആരംഭിക്കുമെന്ന് സി.ജെ.പി നേതാവ് അഭിജീത് ദിപ്കെ ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ, സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ മരവിപ്പിക്കുക, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നിർത്തിവയ്ക്കുക എന്നീ ആവശ്യങ്ങളും പാർട്ടി ഉന്നയിച്ചിട്ടുണ്ട്. ജനങ്ങളുടെ വോട്ടുകൾ ചോർത്തപ്പെടുകയാണെന്നും വോട്ടവകാശം സംരക്ഷിക്കപ്പെടാതെ മറ്റ് വിഷയങ്ങളിൽ പ്രചാരണം നടത്തിയിട്ട് കാര്യമില്ലെന്നും സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസും ആരോപിച്ചു.
അതിനിടെ, വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. 10 മാസത്തിനിടെ 14 തവണയാണ് നടപടിക്രമങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി കമ്മിഷണർമാരായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം രംഗത്തെത്തിയത്. കമ്മിഷന്റേതായി പുറത്തുവന്ന പല പരിഷ്കാരങ്ങളും തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നടപ്പിലാക്കിയതാണെന്ന് ഇരുവരും കാബിനറ്റ് സെക്രട്ടറിയെ അറിയിച്ചതായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
വിഷയം രാഷ്ട്രീയമായി വൻ വിവാദമായതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികൾ സംയുക്ത നീ
